ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ചു
May 4, 2016, 11:35 IST
വിദ്യാനഗര്‍: (www.kasargodvartha.com 04/05/2016) ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ചു. ഉളിയത്തടുക്കയിലെ ചന്ദ്രന്റെ പെട്ടിക്കടക്കാണ് അജ്ഞാതസംഘം തീവെച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.15 മണിയോടെയാണ് സംഭവം. പെട്ടിക്കട കത്തുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ചന്ദ്രനെ വിവരമറിയിക്കുകയായിരുന്നു.
കാസര്‍കോട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പെട്ടിക്കടക്ക് തീയിട്ടതാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
കാസര്‍കോട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പെട്ടിക്കടക്ക് തീയിട്ടതാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Keywords: Uliyathaduka, Fire, Burnt, Kasaragod, Kerala, Shop burned down