city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് പോലീസ് നിരോധനാജ്ഞ ശക്തമാക്കി; കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു, നടപടി എസ് പിയുടെ നേതൃത്വത്തില്‍

കാസര്‍കോട്: (www.kasargodvartha.com 23/05/2016) തിരഞ്ഞെടുപ്പ് വോട്ടെണ്ണലോടനുബന്ധിച്ചുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് താലൂക്കില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പോലീസ് ശക്തമാക്കി. രാത്രി എട്ടു മണിക്ക് മുഴുവന്‍ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. സംശയമുള്ള ബൈക്കുകളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. കടകളെല്ലാം നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും ചെയ്തു. നാലാള്‍കൂടി നില്‍ക്കുന്നവരെയെല്ലാം പോലീസ് പിരിച്ചുവി്ട്ടു. നഗരത്തിലെ ഹോട്ടലുകളടക്കം അടപ്പിച്ചത് ജനങ്ങള്‍ക്ക് ദുരിതമായി.

മധൂര്‍ പഞ്ചായത്തില്‍ ഉളിയത്തടുക്കയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. എസ് പിയുടെ നേതൃത്വത്തില്‍ നേരിട്ടാണ് നടപടി തുടങ്ങിയിരിക്കുന്നത്. രാത്രിയുടെ മറവില്‍ അക്രമങ്ങള്‍ നടത്തുന്നത് തടയാനാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. കാസര്‍കോട് താലൂക്കിനോടൊപ്പം മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്കുകളിലും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട്. എന്നാല്‍ അവിടങ്ങളില്‍ സംഘര്‍ഷം അയഞ്ഞെങ്കിലും കാസര്‍കോട്ട് സംഘര്‍ഷം തുടരുകയായിരുന്നു.

രാത്രി വീടുകള്‍ക്ക് മുന്നിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്യുന്നതും രാത്രി കാലത്ത് വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ അക്രമിക്കുകയും ചെയ്യുന്നത് ശക്തമായതോടെയാണ് എസ് പിയുടെ നേതൃത്വത്തില്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. പോലീസ് നടപടി ശക്തമാക്കിയതോടെ നഗരം എട്ടു മണിക്ക് ശേഷം വിജനമായി മാറി.
കാസര്‍കോട് പോലീസ് നിരോധനാജ്ഞ ശക്തമാക്കി; കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു, നടപടി എസ് പിയുടെ നേതൃത്വത്തില്‍

Keywords:  Kasaragod, Kerala, Police, Sec 144: Police on high alert in Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL