city-gold-ad-for-blogger
Aster MIMS 10/10/2023

തീപൊള്ളലേറ്റ നഴ്‌സ് മരിച്ചു; ഭര്‍ത്താവായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/05/2016) തീപൊള്ളലേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന നഴ്‌സ് മരണപ്പെട്ടു. ആവിക്കര കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തിന് സമീപം താമസിക്കുന്ന രാജന്റെ മകള്‍ രന്യ(30) ആണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. മിയാപദവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൊല്ലം സ്വദേശി മനോജിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മനോജും രന്യയും ആശുപത്രി വകയായുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് രന്യയെ തീപൊള്ളലേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹമാസകലം പൊള്ളലേറ്റ രന്യയുടെ മരണമൊഴി മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.

മനോജിന്റെ പീഡനത്തെ തുടര്‍ന്ന് രന്യ ദേഹത്ത് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രന്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മനോജിനും പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ 35 ശതമാനം പൊളളലേറ്റ മനോജ് കൊല്ലം ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിനെതിരെ പോലീസ് നേരത്തെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. രന്യ മരിച്ചതോടെയാണ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തത്.
തീപൊള്ളലേറ്റ നഴ്‌സ് മരിച്ചു; ഭര്‍ത്താവായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്


Keywords:  Nurse, Death, suicide, husband, Kanhangad, Injured, case, Manoj, Ranya, Police, Health inspector, Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL