city-gold-ad-for-blogger
Aster MIMS 10/10/2023

പാര്‍ട്ടിക്കാര്യം സോഷ്യല്‍ മീഡിയയില്‍; കാഞ്ഞങ്ങാട്ടെ എ ഹമീദ് ഹാജിയുടെ പരാതി തല്‍ക്കാലം ലീഗ് ചര്‍ച്ച ചെയ്യില്ല

കാസര്‍കോട്: (www.kasargodvartha.com 28/05/2016) കാഞ്ഞങ്ങാട്ടെ എ ഹമീദ് ഹാജിയുടെ പരാതി തല്‍ക്കാലം ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യില്ലെന്ന് സൂചന. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്ത് വിവാദമായ സ്ഥിതിക്ക് ഇനി പാര്‍ട്ടിയില്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഹമീദ് ഹാജിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സംസ്ഥാന കമ്മിറ്റി നീക്കിയത്. ശേഷം അദ്ദേഹം നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടും മുസ്ലിം ലീഗ് നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു.

നിയമ സഭാ തെരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് എ ഹമീദ് ഹാജി പാര്‍ട്ടി തന്നെ തിരിച്ചെടുക്കാത്തതിലുള്ള അമര്‍ഷം സോഷ്യല്‍ മീഡിയയില്‍ വോയിസ് ക്ലിപ്പിലൂടെ പ്രചരിപ്പിച്ചത്. ഹമീദ് ഹാജിയെ അടുത്ത് നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന നടക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചരണത്തിന് മറുപടി എന്ന നിലയ്ക്കാണ് ഹമീദ് ഹാജി ഓഡിയോ ക്ലിപ്പുമായി രംഗത്ത് വന്നത്. എന്നാല്‍ ഈ പ്രചരണം നടത്തിയത് ഹമീദ് ഹാജിയുമായി ബന്ധമുള്ള യൂത്ത് ലീഗിലെ ഒരു വിഭാഗം തന്നെയാണെന്നതാണ് വസ്തുത. തന്നെ പാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്ത് ചാടിക്കാന്‍ ശ്രമം നടക്കുന്നതായും നേരത്തെ തന്നെ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നീക്കാന്‍ കാരണക്കാരായ അതേ ശക്തികള്‍ തന്നെയാണ് താന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുമെന്ന പ്രചരണം അഴിച്ചു വിട്ടതെന്നും ഓഡിയോ ക്ലിപ്പില്‍ ഹമീദ് ഹാജി പറയുന്നുണ്ട്.

ഇതു കൂടാതെ കാഞ്ഞങ്ങാട്ട് കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടിയ കാറുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തയുടെ പേരില്‍ കാഞ്ഞങ്ങാട്ടെ മറ്റൊരു പ്രമുഖ ലീഗ് നേതാവിന്റെ പേര് വലിച്ചിഴക്കാന്‍ ശ്രമിച്ചതും നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിന്റെ ബന്ധു ഈയടുത്ത് വില്‍പന നടത്തിയ കാറില്‍ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. ഈ സംഭവവും മുസ്ലിം ലീഗ് നേതാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതും, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് ഓഡിയോയില്‍ വലിച്ചിഴച്ചതും അനുചിതമാണെന്നാണ് നേതാക്കള്‍ പറയുന്നത്. മുസ്ലിം ലീഗിന്റെ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കളുടെ പക്ഷം. പാര്‍ട്ടി സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്ന് ചര്‍ച്ച ചെയ്യുന്നതിനു പകരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത് നേരത്തെ തന്നെ പാര്‍ട്ടി കര്‍ശനമായി വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഹമീദ് ഹാജിയുടെ കാഞ്ഞങ്ങാട്ടെ എതിര്‍പക്ഷത്തുള്ള നേതാവിന് യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിന്റെ പേരില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ പരാമര്‍ശം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നാണ് നേതാക്കളുടെ പക്ഷം. അതു കൊണ്ട് തന്നെ ഹമീദ് ഹാജിയുടെ ആവശ്യം ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനത്തിലേക്കാണ് പാര്‍ട്ടി നേതാക്കള്‍ എത്തിച്ചേര്‍ന്നിട്ടുള്ളതെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

പാര്‍ട്ടിക്കാര്യം സോഷ്യല്‍ മീഡിയയില്‍; കാഞ്ഞങ്ങാട്ടെ എ ഹമീദ് ഹാജിയുടെ പരാതി തല്‍ക്കാലം ലീഗ് ചര്‍ച്ച ചെയ്യില്ല

Keywords : Kasaragod, Kanhangad, Muslim-League, Kasargodvartha, Social Media, Party, Hamid Haji, District Vice President, Shihab Thangal, Complaint, Audio Clip, LDF Candidate, Udma Division, No discussion about Hameed Haji in Muslim League.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL