city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ അക്രമം; നിരവധി പേര്‍ക്ക് പരിക്ക്, ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 19/05/2016) കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ചയുണ്ടായ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെട്ടുംകുഴിയിലെ അന്‍സാറി (24)നെയാണ് കൈക്ക് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദിച്ചു

കാസര്‍കോട്: ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാവിനെ ബൈക്ക്തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. മേല്‍പറമ്പ് കൂവത്തൊട്ടി അക്കരക്കുന്നിലെ എ.എം സുലൈമാനാണ് (38) മര്‍ദനമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുലൈമാനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവീട്ടില്‍പോയി തിരിച്ചുവരുമ്പോള്‍ കല്ല്, വടി തുടങ്ങി മാരകായുധങ്ങള്‍ ഉപയോഗിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സുലൈമാന്‍ പറഞ്ഞു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് മര്‍ദനമേറ്റു

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൂടലില്‍ വെച്ചാണ് സംഭവം. ചെര്‍ക്കള ബാലടുക്കയിലെ സി.വി മുഹമ്മദി(21)നാണ് മര്‍ദനമേറ്റത്. മുഹമ്മദിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റു

കാസര്‍കോട്: ബൈക്കില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചതായി പരാതി. എരിയാലിലെ അബ്ദുര്‍ റസാഖിന്റെ മകന്‍ മുനവറി (19) നാണ് മര്‍ദനമേറ്റത്. മുനവ്വറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കണ്ണിയില്‍ വെച്ചാണ് സംഭവം.

പോലീസ് ഗ്രനേഡ് പ്രയോഗത്തില്‍ യുവാവിന് പരിക്ക്

ചെര്‍ക്കള: അക്രമത്തെ തുടര്‍ന്ന് ചെര്‍ക്കളയില്‍ പോലീസ് പ്രയോഗിച്ച ഗ്രനേഡ് കൊണ്ട് യുവാവിന് പരിക്കേറ്റു. പൈക്കയിലെ ഷംസുദ്ദീന്റെ മകന്‍ നിസാമുദ്ദീനാ (19)ണ് പരിക്കേറ്റത്. നിസാമുദ്ദീനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ കുപ്പികൊണ്ട് കുത്തി മുറിവേല്‍പിച്ചതായി പരാതി

കാസര്‍കോട്: യുവാവിനെ കുപ്പികൊണ്ട് കുത്തി മുറിവേല്‍പിച്ചതായി പരാതി. പാറക്കട്ടയിലെ ഇബ്രാഹിമിന്റെ മകന്‍ സിദ്ദീഖി (20) നാണ് പരിക്കേറ്റത്. സിദ്ദീഖിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂടലില്‍ വെച്ചാണ് സംഭവം. സിദ്ദീഖ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

കല്ലേറില്‍ ഗൃഹനാഥന് പരിക്ക്

കാസര്‍കോട്: കറന്തക്കാട്ട് വെച്ചുണ്ടായ കല്ലേറില്‍ ഗൃഹനാഥന് പരിക്കേറ്റു. മൊഗ്രാല്‍ സ്‌കൂളിന് സമീപം താമസക്കാരനും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെ നൈറ്റ് മാനേജറുമായ ഹമീദി (65)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഹമീദിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട്ടെ അക്രമം; നിരവധി പേര്‍ക്ക് പരിക്ക്, ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി

Keywords:  Kasaragod, Kerala, Injured, Attack, Police, hospital, Kasaragod clash: many hospitalized.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL