ഉപ്പള സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി
May 4, 2016, 10:30 IST
ഉപ്പള: (www.kasargodvartha.com 04/05/2016) കൈക്കമ്പ സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സോങ്കാലിലെ അല്‍ത്താഫ്, ഫാത്വിമ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇരുളിന്റെ മറവില്‍ ഒരു സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. അല്‍ത്താഫിന്റെയും ഫാത്വിമയുടെയും പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമാധാനാന്തരീക്ഷം നില നില്ക്കുന്ന സോങ്കാലില്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വീടാക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമായി.

Keywords: Uppala, House, Attack, Kasaragod, Kerala, Attack against 2 house in Uppala