city-gold-ad-for-blogger
Aster MIMS 10/10/2023

വസ്ത്രാലയ ജീവനക്കാരനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26/05/2016) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം കാസര്‍കോട്ടും പരിസരങ്ങളിലും ഉണ്ടായ സംഘര്‍ഷത്തിനിടെ വസ്ത്രാലയ ജീവനക്കാരനെ കല്ലെറിഞ്ഞ് വീഴ്ത്തുകയും സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ നാല് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ബീരന്ത് വയല്‍ സ്വദേശികളായ ബി എം എസ് ചുമട്ടുതൊഴിലാളി ശിവപ്രസാദ് (46), കര്‍ണാടക പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി നിധിന്‍ കുമാര്‍ (19), പെയിന്റിംഗ് തൊഴിലാളി അഭിലാഷ് (26), പൂഴിതൊഴിലാളി ഉമേശ് നായക്ക് (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ്‌ അറസ്റ്റു ചെയ്തത്.

കാസര്‍കോട് അടുക്കത്ത് ബയലിലെ ഫരീദിന്റെ സ്‌കൂട്ടറാണ് സംഘം തീവെച്ച് നശിപ്പിച്ചത്. കാസര്‍കോട്ടെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ ഫരീദിനോട് നഗരത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കടപൂട്ടി വീട്ടിലേക്ക് പോകാന്‍ ഉടമ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് വസ്ത്ര സ്ഥാപനം പൂട്ടി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഫരീദിനെ താളിപ്പടുപ്പ് മൈതാനിയില്‍വെച്ച് ഒരുസംഘം കല്ലെറിഞ്ഞ് വീഴ്ത്തി. അക്രമം ഭയന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഫരീദ് ഓടിരക്ഷപ്പെടുകയായിരുന്നു.

സ്‌കൂട്ടര്‍ സംഘം ഗ്രൗണ്ടിലേക്ക് തള്ളിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഘര്‍ഷത്തിന് അയവുവന്നതോടെ ഫരീദ് താളിപ്പടുപ്പിലെത്തി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഫരീദിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ് ബുധനാഴ്ച രാത്രി നാല് ബി ജെ പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വസ്ത്രാലയ ജീവനക്കാരനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Keywords: Kasaragod, Scooter, Fire, Case, Police, Arrest, BJP, Kerala, 4 BJP workers arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL