city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 28/05/2016) ജില്ലയില്‍ ഡങ്കിപ്പനി വര്‍ധിച്ച് വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടത്തിയ മഴക്കാലപൂര്‍വ ശുചീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഇതുവരെ 209 ഡങ്കിപ്പനി ലക്ഷണമുള്ള രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 32 പേരുടെ രോഗം സ്ഥിരീകരിച്ചു.

മീഞ്ച, മടിക്കൈ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 14 രോഗികളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. വാര്‍ഡു തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വെള്ളം കെട്ടി നില്‍ക്കുന്നത് തടയുകയും ചെയ്താല്‍ കൊതുക് നിര്‍മാര്‍ജനം എളുപ്പമാകും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 80 ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ഇതില്‍ 57 പേരെ താല്‍ക്കാലികമായി നിയമിച്ചു എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മഴവെള്ളം സംഭരിക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അസി. ഡയറക്ടര്‍ മുഹമ്മദ് നിസാര്‍ അറിയിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പരിപാടിയില്‍ വാര്‍ഡ് ശുചിത്വസമിതികള്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് എന്‍ ആര്‍ എച്ച് എം പ്രൊജക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും അറിയിച്ചു.

ജില്ലയില്‍ 8,000 കക്കൂസുകള്‍ സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് കുമാറും അറിയിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു


Keywords : Kasaragod, Fever, Hospital, Treatment, Health, Dengue Fever.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL