ഉള്ളാള്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Apr 30, 2016, 16:17 IST
ഉള്ളാള്‍: (www.kasargodvartha.com 30.04.2016) ഏപ്രില്‍ 26 ന് ഉള്ളാളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന സഫ് വാനാണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രി പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടിയതിനാല്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടോടെയാണ് സഫ് വാന്‍ മരണപ്പെട്ടത്.
ഏപ്രില്‍ 26 ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സഫ് വാന്‍ (20), നിസാം (19), സലീം (24) എന്നിവരാണ് അക്രമത്തിനിരയായത്. ഇതില്‍ സഫ് വാന്റെ വയറിനാണ് കുത്തേറ്റിരുന്ന്ത്.
തിങ്കളാഴ്ച രാത്രി മടക്കയില്‍ കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെ ഒലപ്പെട്ടെ പാലത്തിന് സമീപമെത്തിയപ്പോള്‍ ആയുധങ്ങളുമായെത്തിയ അഞ്ചംഗം സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന നിസാമും, പിറകിലിരുന്ന സലീമും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവര്‍ക്കും മധ്യത്തിലായാണ് സഫ് വാന്‍ ഇരിന്നിരുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒടിരക്ഷപ്പെടാന്‍ സാധിച്ചില്ല. കുത്തേറ്റ സഫ് വാന്‍ ഒരുകിലോമീറ്റര്‍ ദൂരെ വരെ ഓടി കാപ്പിക്കാട് എന്ന സ്ഥലത്തെത്തിയ ശേഷം സുഹൃത്തുക്കളായ സമദ്, നസ്റത്ത് എന്നിവരെ വിവരം അറിയിച്ചു. സുഹൃത്തുക്കളെത്തിയാണ് സഫ് വാനെയും സലീമിനെയും ആശുപത്രിയിലെത്തിച്ചത്.
അക്രമികളില്‍ നിന്നും ഓടിരക്ഷപ്പെട്ട നിസാം സമീപത്തെ കുറ്റിക്കാട്ടില്‍ മണിക്കൂറുകളോളം ഒളിച്ചു കഴിയുകയായിരുന്നു. അതേസമയം അക്രമത്തിന്റെ ദൃശ്യം സമീപത്തെ ബാങ്കിന്റെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു വെള്ള ആക്ടിവ സ്കൂട്ടറിലും, ഒരു കറുത്ത ബൈക്കിലുമാണ് അക്രമികളെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തൊക്കോട്ടെ കൃഷ്ണ നഗര്‍, ഗണേഷ് നഗര്‍ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Keywords: Ullal, Mangalore, Karnataka, Death, Clash, Thokkott, Bike, Safwan, Injured.