പെട്രോള്‍ ഊറ്റുന്ന സംഘം കാസര്‍കോട്ട് സജീവം; അധ്യാപകനും തട്ടിപ്പിനിരയായി
Apr 20, 2016, 09:38 IST
കാസര്‍കോട്: (www.kasargodvartha.com 20/04/2016) പെട്രോള്‍ ഊറ്റുന്ന സംഘം കാസര്‍കോട്ട് സജീവമായി. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്തും കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തും താവളമുറപ്പിച്ചിരിക്കുന്ന പെട്രോള്‍ ഊറ്റല്‍ സംഘത്തിന്റെ തട്ടിപ്പില്‍ അധ്യാപകന് അടക്കമുള്ളവര്‍ അകപ്പെട്ടു. കാസര്‍കോട്ടെ ഒരു അധ്യാപകന് മൂന്നാം തവണയാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്.
ചൊവ്വാഴ്ച വൈകുന്നേരം ഈ അധ്യാപകന് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും, ഇവര്‍ പെട്രോള്‍ ഊറ്റിയെടുത്തുകൊണ്ടുപോയി. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് ഭാഗങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നാണ് പ്രധാനമായും പെട്രോള്‍ ഊറ്റുന്നത്. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്ന ഭാഗത്തുള്ള ജോയിന്റ് ഊരി പൈപ്പ് വഴി കുപ്പിയിലേക്ക് പെട്രോള്‍ ചോര്‍ത്തുകയാണ് സംഘത്തിന്റെ രീതി.
ചൊവ്വാഴ്ച രാവിലെ ഇങ്ങനെ പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പെട്ടവര്‍ വിവരം ഉടന്‍ തന്നെ പോലീസിലറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുപ്പിയിലേക്ക് പൈപ്പ് താഴ്ത്തിയ ശേഷം സംഘം ശ്രദ്ധയില്പെടാത്ത രീതിയില്‍ മറഞ്ഞിരിക്കും. കുറച്ചുനേരം കഴിയുമ്പോള്‍ വീണ്ടുമെത്തി പൈപ്പ് പൂര്വ്വാവസ്ഥയിലാക്കിയ ശേഷം സ്ഥലം വിടുകയാണ് ചെയ്യുന്നത്.
രാവിലെ ബൈക്ക് ഇവിടെ നിര്‍ത്തി പോകുന്നവര്‍ തിരിച്ചെത്തി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോഴായിരിക്കും പെട്രോള്‍ ഇല്ലെന്ന കാര്യം ബോധ്യപ്പെടുക. ഇതോടെ ഇരുചക്രവാഹനം തള്ളിക്കൊണ്ടുപോവുകയല്ലാതെ മറ്റുമാര്ഗമുണ്ടാവില്ല. അര്‍ധരാത്രിയില്‍ തിരിച്ചെത്തുന്നവരാകട്ടെ തുലഞ്ഞതുതന്നെ. സമീപത്തു പെട്രോള്‍ ബങ്കില്ലാത്തതിനാല് വീണ്ടും പെട്രോള്‍ നിറക്കാനുള്ള സാഹചര്യവുമുണ്ടാകുന്നില്ല. പെട്രോള്‍ ഊറ്റുന്ന സംഘത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: Petrol, Bike, Kasaragod, Railway Station, Kerala, Teacher, Robbery, Petrol pouring out from Railway station area