city-gold-ad-for-blogger
Aster MIMS 10/10/2023

ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി; മതേതരത്വം തകര്‍ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 26.04.2016) ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചൊവ്വാഴ്ച് രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ-2016 പരിപാടിയിലാണ് ബി ജെ പിയുടെ നയങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചത്. രാജ്യത്തെ മതേതരത്വം തകര്‍ക്കാനും  വിഭാഗീയത വളര്‍ത്താനുമാണ് ബി ജെ പിയുടെ ശ്രമം. ബി ജെ പി ഉയര്‍ത്തുന്ന ഭീഷണിയെ കോണ്‍ഗ്രസ് അതീവഗൗരവത്തോടെയാണ് കാണുന്നത്. മതസൗഹാര്‍ദം തകര്‍ക്കുന്ന സമീപനങ്ങളെ എന്ത് വില കൊടുത്തും ഒറ്റക്കെട്ടായി ചെറുക്കേണ്ടത് ജനാധിപത്യമതേതരവിശ്വാസികളുടെ കടമയാണ്.

ദേശീയതലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. ബിഹാറിലെ തിരഞ്ഞെടുപ്പുഫലം ബി ജെ പിക്കെതിരായ മതേതരകക്ഷികളുടെ മുന്നേറ്റത്തിന് വലിയ ശക്തി പകര്‍ന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ബി ജെ പിക്കെതിരെ ശബ്ദിക്കുന്നതല്ലാതെ പ്രവര്‍ത്തിക്കാന്‍ സി പി എമ്മിന് സാധിക്കുന്നില്ല. ബി ജെ പിക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പോരാട്ടത്തിന് കരുത്തുപകരുന്ന ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ ഫലം കേരളത്തിലുമുണ്ടാകും. അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്ന സി പി എമ്മിനെ ജനം തഴയും. യു ഡി എഫിന് അനൂകൂലമായ തിരഞ്ഞെടുപ്പുഫലം കേരളത്തിലുണ്ടാകുമെന്നും എന്നാല്‍ എത്ര സീറ്റുകള്‍ കിട്ടുമെന്ന പ്രവചനത്തിന് താനില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിന് കാരണം യു ഡി എഫ് സര്‍ക്കാറല്ലെന്നും ഇവര്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് കഴിഞ്ഞ ഇടതുസര്‍ക്കാറാണെന്നും ഉമ്മന്‍ ചാണ്ടി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ വര്‍ഗീയവിദ്വേഷ പ്രസംഗം നടത്തിയതിന് കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസ് തള്ളിയത് കോടതിയാണ്. ഇടതുമുന്നണി ഭരണകാലത്ത് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. ഇതാണ് കേസ് തള്ളപ്പെടാന്‍ കാരണമായത്.

എം ജി കോളേജുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് പിന്നീട് പിന്‍വലിച്ചത്. വി പി സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ ബി ജെ പിയുമായി കൂട്ടുകൂടിയത് സി പി എം അടക്കമുള്ള ഇടതുകക്ഷികളായിരുന്നു. കേരളത്തിലും പല ഘട്ടങ്ങളിലും അവര്‍ ബി ജെ പിയെ സഹായിച്ചിട്ടുണ്ട്. ഈ ജാള്യത മറച്ചുവെക്കാനാണ്  ബി ജെ പി യുമായി യു ഡി എഫ് ബന്ധം സ്ഥാപിക്കുന്നുവെന്ന് സി പി എം കുറ്റപ്പെടുത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി; മതേതരത്വം തകര്‍ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്നു


Keywords: Kasaragod, Election 2016, Oommen Chandy, UDF, Congress, Press meet, Chief minister. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL