വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവം; അഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയടക്കം 50 പേര്‍ക്കെതിരെ കേസ്
Apr 25, 2016, 10:21 IST
പെരിയ: (www.kasargodvartha.com 25.04.2016) ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് മാറ്റാനെത്തിയ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയടക്കം 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിയ കല്ല്യോട്ടെ വീരപ്പന് ദാമോദരനുള്പ്പെടെയുള്ളവര്ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി കല്ല്യോട്ടിനടുത്ത തന്നിത്തോട്ട് ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് മാറ്റിയിടാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരായ പിലിക്കോട്ടെ ഗോവിന്ദന്(54), പുല്ലൂര്‍ വണ്ണാര്‍ വയലിലെ വി വി ഭരതന്(42) , കെ എസ് ഇ ബി ഡ്രൈവര്‍ നവോദയനഗറിലെ ബി സുലൈമാന്‍(62) എന്നിവരെ വീരപ്പന് ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഡ്രൈവറുടെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാമോദരന്‍ ഇതിനുമുമ്പ് കല്ല്യോട്ടും പരിസരങ്ങളിലുമുണ്ടായ രാഷ്ട്രീയസംഘര്‍ഷം അടക്കമുള്ള അക്രമക്കേസുകളില്‍ പ്രതിയാണ്. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവിലാണ്.
Related News:
പെരിയ കല്ല്യോട്ട് വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് മാറ്റിയിടാനെത്തിയ ലൈന്മാന്മാര്ക്ക് ക്രൂരമര്‍ദ്ദനം; കെ എസ് ഇ ബി ഡ്രൈവറുടെ പണവും തട്ടിയെടുത്തു
Keywords: Transformer, kasaragod, Kanhangad, Periya, Assault, Attack, case, Criminal-gang, Accuse, Veerappan Damodaran.