city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടും മഞ്ചേശ്വരത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെടും: എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 30.04.2016) ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു തളങ്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ കെട്ടി വെച്ച കാശ് നഷ്ടപ്പെട്ട ഇടതു മുന്നണി മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. പുതിയ വോട്ടുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടും 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5000 ത്തോളം വോട്ടുകള്‍ കുറഞ്ഞു.

2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും കാസര്‍കോട് മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇടതു മുന്നണി വളരയേറെ പിറകിലായിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നിലവാരവും സാഹചര്യങ്ങളും ഇടതു മുന്നണിക്ക് എതിരാണെന്ന് മനസിലാക്കിയിട്ടും ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രചരിപ്പിക്കുന്നത് മതേത്വര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിക്ക് ജയിച്ച് വരാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നു വരുത്തി തീര്‍ത്ത് അണിയറയില്‍ വര്‍ഗീയ ശക്തികളെ സഹായിക്കുന്ന ഇടതു മുന്നണിയുടെ കപട രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്ടും മഞ്ചേശ്വരത്തും യു ഡി എഫും ബി ജെ പിയും നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. ഇടതു മുന്നണി ചിത്രത്തിലേ ഇല്ല. ബി ജെ പി അവരുടെ നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും നോക്കുകുത്തികളാക്കി കര്‍ണാടകയില്‍ നിന്നുള്ള ആര്‍ എസ് എസ് കേഡറുകള്‍ക്കാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതല നല്‍കിയിരിക്കുന്നത്. സാമുദായിക ധ്രുവീകരണം നടത്തിയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചുമാണ് ആര്‍ എസ് എസ് സംഘടന പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നത്.

രാജ്യത്തെ തൊഴില്‍ മേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അടിയറവ് വെക്കുകയും തൊഴിലാളി സംഘടനകള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുന്ന മോഡി സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്തായി നിയമസഭ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിന് മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആഹ്വാനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ഐ എ ലത്വീഫ്, പാരമ്പര്യ മര്‍മ കളരി ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് മലബാരി, സെക്രട്ടറി ശിഹാബ് റഹ് മാനിയ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോട്ടും മഞ്ചേശ്വരത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെടും: എ അബ്ദുര്‍ റഹ് മാന്‍

Keywords : Kasaragod, LDF, Manjeshwaram, Election 2016, A Abdul Rahman, A Abdul Rahman against LDF. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL