city-gold-ad-for-blogger
Aster MIMS 10/10/2023

എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-എന്‍കോര്‍ടെക് 2016 ഫെബ്രുവരി 10,11 തീയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 05/02/2016) എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 10,11 തീയ്യതികളില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് എന്‍കോര്‍ടെക് 2016 ബുധനാഴ്ച രാവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ഡീപ് സി ടെക്‌നോളജി വകുപ്പ് തലവന്‍ ഡോ. രാമദാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

150ല്‍ പരം പേപ്പറുകള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും. എഞ്ചിനീയറിംഗ് റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍, സയന്റിസ്റ്റ്, എഞ്ചിനീയറിംഗ് അധ്യാപകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 2013 ല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കം കുറിച്ച സംരംഭത്തില്‍ എല്ലാ വര്‍ഷവും നാഷണല്‍ കോണ്‍ഫറന്‍സും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സും സംഘടിപ്പിക്കുകയെന്നതാണ് കോളേജ് അധിക്ടതരുടെ ലക്ഷ്യം.

ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് സയന്‍സ് തുടങ്ങി എഞ്ചിനീയറിംഗ് ശാഖയിലുള്ള പേപ്പറുകളാണ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നത്. കോണ്‍ഫറന്‍സ് ദേശീയ ഉപദേശക സമിതി സ്വീകരിക്കുന്ന പേപ്പറുകള്‍ പ്രധാനപ്പെട്ട ഇന്റര്‍നാഷണല്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കും. കുസാറ്റ്, ഐഎസ്ആര്‍ഒ, വിഎസ്എസ്‌സി, എന്‍ഐടി, എഫ്‌സിആര്‍ഐ തുടങ്ങി മികച്ച സ്ഥാപനങ്ങളിലെ മേധാവികളാണ് ദേശീയ ഉപദേശകസമിതിയില്‍ ഉള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. എ മുജീബ് (ചീഫ് കോണ്‍ഫറന്‍സ് പാട്രണ്‍), എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. എ. നവാസ് (കോണ്‍ഫറന്‍സ് പാട്രണ്‍), കണ്‍വീനര്‍ പ്രൊഫ. പ്രമോദ്. പി, പ്രൊഫ. സുകുമാരന്‍, പ്രാഫ. ജോഷ് വ പി.വൈ, ശരത്ത് മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-എന്‍കോര്‍ടെക് 2016 ഫെബ്രുവരി 10,11 തീയ്യതികളില്‍

Keywords: Kasaragod, Kerala, Press Club, Press meet, LBS-College, National conference in LBS engineering college on 10,11.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL