city-gold-ad-for-blogger
Aster MIMS 10/10/2023

പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 09/02/2016) പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (98) അന്തരിച്ചു. 57 വര്‍ഷക്കാലം മേല്‍പറമ്പ് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്വീബായി സേവനമനുഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 6.50 മണിയോടെ മേല്‍പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മേല്‍പറമ്പ് ജുമാ മസ്ജിദ് പ്രസിഡണ്ടായും, സമസ്ത ജില്ലാ മുശാവറ അംഗമായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. കുറച്ചു നാളായി വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ ചിത്താരി മുഹമ്മദ് - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആഇശ.

മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, ഹനീഫ, ആസ്യൂമ്മ, ഫാത്വിമ, മൈമൂന, ഹാജിറ, മറിയം, സുബൈദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, അഹ് മദ് മരവയല്‍, അബ്ദുല്ലക്കുഞ്ഞി മേല്‍പറമ്പ്, മുഹമ്മദ് കുഞ്ഞി ദേളി, അബ്ദുല്ലക്കുഞ്ഞി ദേളി, ലത്വീഫ് വള്ളിയോട്, ആസിയ മരവയല്‍, ഫരീദ കൊപ്പല്‍, ഫൗസിയ ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: പരേതരായ ബീഫാത്വിമ, ആഇശ.

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു


Keywords : Melparamba, Obituary, Kasaragod, Masjid, Kateeb Abdul Khader Musliyar.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL