മംഗളൂരുവില്‍ മരുന്ന് കുപ്പിയിലും, ഓട്സ് ടിന്നിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
Feb 8, 2016, 10:03 IST
മംഗളൂരു: (www.kasargodvartha.com 08/02/2016) ബജ്പെ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. പൊവ്വലിലെ റഫീഖാണ് (33) പിടിയിലായത്.
ടൈഗര്‍ ബാം മരുന്ന് കുപ്പിയുടെ അടപ്പിനുള്ളിലും, ഓട്സ് ടിന്നിലും ചെറു ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 233.87 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതിന് 6.4 ലക്ഷം രൂപ വിലമതിക്കും. ഞായറാഴ്ച പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റഫീഖ്.
സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.
Keywords : Kasaragod, Gold, Povvel, Airport, National, Bajpe Airport, Rafeeque.