city-gold-ad-for-blogger
Aster MIMS 10/10/2023

കെ. സുധാകരനെ ഇറക്കി തൃക്കരിപ്പൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം; സിപിഎം കെ.പി. സതീഷ് ചന്ദ്രനെ രംഗത്തിറക്കിയേക്കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/02/2016) കെ. സുധാകരനെ ഇറക്കി തൃക്കരിപ്പൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. മുന്‍ മന്ത്രിയും എംപിയുമായ കെ സുധാകരനെ തൃക്കരിപ്പൂരില്‍ മത്സരിപ്പിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ഇപ്പോഴത്തെ എംഎല്‍എ കെ.കുഞ്ഞിരാമനും ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന വലിയപറമ്പിലെ കെ.വി ഗംഗാധരനും നടന്ന വാശിയേറിയ മത്സരത്തില്‍ കെ.കുഞ്ഞിരാമന്‍ 8,765 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടാം വട്ടവും വിജയം കൈവരിക്കുകയായിരുന്നു.

2014 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നേരിയ വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചത്. എല്ലാ കാലത്തും ഇടതുപക്ഷത്തെ പിന്തുണച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ കാറ്റ് മാറിവീശുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന് ടി.സിദ്ദീഖിനേക്കാള്‍ 3451 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ശക്തമായ ഒരു മത്സരം നടന്നാല്‍ ചരിത്രത്തിലാദ്യമായി തൃക്കരിപ്പൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

അതേസമയം തൃക്കരിപ്പൂരില്‍ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നതെന്നാണ് വിവരം. നേരത്തെ സതീഷ് ചന്ദ്രന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടു തവണ മത്സരിച്ച് എംഎല്‍എ ആയിരുന്നു. സതീഷ് ചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സെക്രട്ടറിയാകുമെന്നുമാണ് സൂചന.

അതേസമയം എം വി ബാലകൃഷ്ണനെയും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ഒത്ത എതിരാളി തന്നെ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി ഉന്നയിച്ച് വരുന്നതിനിടയിലാണ് കെ.സുധാകരനെ മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. തൃക്കരിപ്പൂരില്‍ മത്സരിക്കാന്‍ കെ. സുധാകരനും അനുകൂല സമീപനം സ്വീകരിച്ചതായാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സുധാകരനെ പോലെ കരുത്തനായ ഒരാള്‍ക്ക് മാത്രമേ സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന തൃക്കരിപ്പൂരില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

കണ്ണൂരില്‍ സിപിഎമ്മിന്റെ ഒത്തപോരാളിയായി അറിയപ്പെടുന്ന കെ. സുധാകരന്‍ തൃക്കരിപ്പൂരില്‍ മത്സരിച്ചാല്‍ മത്സരം തീപാറും. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഎം കാലങ്ങളായി ജയിച്ചുകയറുന്നത് കള്ളവോട്ടിലൂടെയാണെന്ന പ്രചരണമാണ് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്താറുള്ളത്. സുധാകരന്‍ മത്സരരംഗത്തുണ്ടായാല്‍ കള്ളവോട്ട് തടയുന്നതിനുള്ള ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന ആത്മവിശ്വാസവും പാര്‍ട്ടിക്കുണ്ട്.
കെ. സുധാകരനെ ഇറക്കി തൃക്കരിപ്പൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം; സിപിഎം കെ.പി. സതീഷ് ചന്ദ്രനെ രംഗത്തിറക്കിയേക്കും

Keywords: Kasaragod, Kerala, Trikaripur, CPM, Congress, Election 2016: K.Sudhakaran will contest in Trikaripur?.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL