നീലേശ്വരത്ത് കോണ്‍ഗ്രസ് സാംസ്കാരിക കേന്ദ്രത്തിന് നേരെ ആക്രമണം
Jan 30, 2016, 11:15 IST
നീലേശ്വരം: (www.kasargodvartha.com 30/01/2016) നീലേശ്വരം പൂവാലന്കൈയില് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിന് നേരെ ആക്രമണം. പൂവാലന്കൈയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ ഒരു സംഘം കല്ലേറ് നടത്തി. ഇതേ തുടര്‍ന്ന് മന്ദിരത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് ഒന്നാം വാര്‍ഡ് പ്രസിഡണ്ട് എ ബി വിമലിന്റെ പരാതിയില്‍ പൂവാലന്കൈയിലെ സജിത്ത് ഉള്‍പെടെയുള്ള സംഘത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
സംഭവത്തില്‍ കോണ്‍ഗ്രസ് ഒന്നാം വാര്‍ഡ് പ്രസിഡണ്ട് എ ബി വിമലിന്റെ പരാതിയില്‍ പൂവാലന്കൈയിലെ സജിത്ത് ഉള്‍പെടെയുള്ള സംഘത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Neeleswaram, Attack, Congress, complaint, Police, case, Attack against Congress cultural center Neeleshwaram.