city-gold-ad-for-blogger
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകനെയും മകനെയും അക്രമിച്ചതില്‍ പ്രതിഷേധിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/12/2015) ബൈക്കില്‍ സഞ്ചരിച്ച മാധ്യമ പ്രവര്‍ത്തകനെ തള്ളിയിട്ടു. തൃക്കരിപ്പൂര്‍ പ്രസ് ഫോറം കണ്‍വീനർ  ഉറുമീസ് തൃക്കരിപ്പൂരിനെയാണ് ഞായറാഴ്ച രാത്രി ഈയ്യക്കാട് റോഡില്‍ നിന്നും വീട്ടിലേക്ക് വരവെ ബാബു ലാസര്‍ എന്നയാള്‍ ബൈക്ക് തള്ളിവീഴ്ത്തിയത്.

മാധ്യമ പ്രവര്‍ത്തകനെയും മകനെയും അക്രമിച്ചതില്‍ പ്രതിഷേധിച്ചുഅപകടത്തില്‍ ഉറുമീസിനും മകന്‍ ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥി റോമുളൂസിനും പരിക്കേറ്റു. ഇരുവരേയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറുമീസിന് നേരെ നടന്ന അക്രമത്തില്‍ തൃക്കരിപ്പൂര്‍ പ്രസ് ഫോറം പ്രതിഷേധിച്ചു.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ വി.ടി ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. എ. മുകുന്ദന്‍, പി. മഷൂദ്, രാഘവന്‍ മാണിയാട്ട്, കെ.വി സുധാകരന്‍, പി. പ്രസാദ്, എം.പി ബിജീഷ്, ശരീഫ് കുലേരി എന്നിവര്‍ സംസാരിച്ചു.

Keywords : Trikaripur, Media worker, Protest, Kanhangad, Kerala, Assault, Bike, Urumees Trikaripur.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL