city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനികളോട് അശ്ലീല പ്രദര്‍ശനം പതിവാക്കിയ ഓട്ടോഡ്രൈവര്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/12/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് അശ്ലീല പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഒടയംചാല്‍ നായ്ക്കയത്തെ സി. സുധീഷിനെ (22)യാണ് ഹൊസ്ദുര്‍ഗ് അഡീ. എസ്.ഐ പി.വി ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആനന്ദാശ്രമത്തിനടുത്തുള്ള രാമനഗരം ഹൈസ്‌കൂളിലെ പല വിദ്യാര്‍ത്ഥിനികളും സുധീഷിന്റെ അശ്ലീല പ്രദര്‍ശനത്തിനിരയായിരുന്നു.

തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വരികയായിരുന്ന പല വിദ്യാര്‍ത്ഥിനികളോടും തന്റെ ഓട്ടോയിലെത്തി സുധീഷ് അശ്ലീല പ്രദര്‍ശനം നടത്തിയതോടെയാണ് വിരുതനെ പോലീസ് പൊക്കിയത്.

സുധീഷിനെ കാസര്‍കോട്ട് കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.

വിദ്യാര്‍ത്ഥിനികളോട് അശ്ലീല പ്രദര്‍ശനം പതിവാക്കിയ ഓട്ടോഡ്രൈവര്‍ പിടിയില്‍

Keywords : Auto-rickshaw, Kanhangad, Kasaragod, Kerala, Police, School, Student, Complaint, Accuse, Arrest, Sudheesh, Auto driver arrested for abusing school students. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL