ചെമ്മനാട് യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, ഒരാള്‍ കസ്റ്റഡിയില്‍
Nov 19, 2015, 23:30 IST
ചെമ്മനാട്: (www.kasargodvartha.com 19/11/2015) ചെമ്മനാട് സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ ആക്രമം. കീഴൂരിലെ സുധീഷ് (22), രാജേഷ് (25) എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
കാസര്‍കോട്ട് നിന്നും പാല് വാങ്ങി കീഴൂരിലേക്ക് പോവുകയായിരുന്നു സുധീഷും, രാജേഷും. ചെമ്മനാട് എത്തിയപ്പോള്‍ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ സി.ഐ പി.കെ സുധാകരന്, എസ്.ഐ പി.വി രാജന്, അഡീഷണല്‍ എസ്.ഐ അജിത് കുമാര്‍, എന്നിവരും നക്സല്‍ വിരുദ്ധ സേനയും സ്ഥലത്തെത്തി. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. ബാക്കി ഏഴു പേരും ഓടിരക്ഷപ്പെട്ടു.
യുവാക്കള്‍ ബൈക്കില്‍ വരുന്ന വിവരം മറ്റു ചിലര്‍ വാട്ട്സ് ആപ്പ് വഴി അക്രമികള്‍ക്ക് സന്ദേശം കൈമാറിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ചെറിയ പ്രശ്നമാണ് ഇപ്പോഴത്തെ അക്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഈ പ്രശ്നം നേരത്തെ പറഞ്ഞുതീര്ത്തിരുന്നെങ്കിലും കീഴൂരില്‍ നിന്നുള്ള യുവാക്കളെ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളും ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല.
Keywords : Chemnad, Clash, Assault, Injured, Bike, Kasaragod, Police, Complaint, Case.