city-gold-ad-for-blogger
Aster MIMS 10/10/2023

വെളളാപ്പളളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് കെടാവിളക്ക് തെളിഞ്ഞു; ഉദ്ഘാടനം വൈകിട്ട്

കാസര്‍കോട്: (www.kasargodvartha.com 23/11/2015) എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് കെടാവിളക്ക് തെളിഞ്ഞു. രാവിലെ പത്ത് മണിക്ക് മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് തന്ത്രി ശ്രീകൃഷ്ണ ഉപാധ്യായ കെടാവിളക്കില്‍ ഭദ്രദീപം പകര്‍ന്നു നല്‍കിയതോടെയാണ് യാത്രാ പരിപാടിക്ക് തുടക്കമായത്.

വൈകിട്ട് മൂന്നുമണിക്ക് ആറ് സ്വാമിമാര്‍ ചേര്‍ന്ന് ജ്യോതിപ്രകാശനത്തോടെ ഉദ്ഘാടന പരിപാടി നടക്കും. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ഥ, ശിവഗിരി മഠം സ്വാമി ശാരദാനന്ദ, സ്വാമി ചിദാനന്ദപുരി, അമൃതകൃപാനന്ദപുരി, സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി ഗോരഖ് നാഥ്, സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ സംബന്ധിക്കുന്ന ചടങ്ങിലാണ് ഉദ്ഘാടന പരിപാടി നടക്കുന്നത്.

മധൂര്‍ ക്ഷേത്രത്തില്‍ കെടാവിളക്ക് പകര്‍ന്നുനല്‍കുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപള്ളി, പ്രീതി നടേശന്‍, എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുബാഷ് ബാബു, സ്വാഗതസംഘം ഭാരവാഹികളായ പി ദാമോദര പണിക്കര്‍, എ കുമാരന്‍, പി ടി ലാലു, ഗണേഷ് പാറക്കട്ട, യൂത്ത് മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റി അംഗം എം പി ഭരതന്‍, ഹൊസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി വേണുഗോപാല്‍ തുടങ്ങിയവരും സംബന്ധിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ചടങ്ങിനെത്തിയിരുന്നു.

യാത്രയോടനുബന്ധിച്ച് സമ്മേളനം നടക്കുന്ന ഗ്രൗണ്ടില്‍ ഗണപതി പൂജയും നടന്നു. ഉദ്ഘാടനത്തോടെ കണ്ണൂര്‍ ജില്ലയിലേക്ക് കടക്കുന്ന സമത്വ മുന്നേറ്റ ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി അടുത്തമാസം അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തോടെ പുതിയ പാര്‍ട്ടിയും നിലവില്‍ വരും.
വെളളാപ്പളളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് കെടാവിളക്ക് തെളിഞ്ഞു; ഉദ്ഘാടനം വൈകിട്ട്

Keywords:  SNDP, Kasaragod, Kerala, Vellappally Natesan, Samathwa Muneta Yathra.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL