city-gold-ad-for-blogger
Aster MIMS 10/10/2023

സന്ദീപ് വധശ്രമക്കേസിലെ പ്രതികള്‍ക്ക് വാഗ്ദാനം ചെയ്തത് 5 ലക്ഷം; ചര്‍ച്ചനടന്നത് വാട്‌സ് ആപ്പില്‍

കാസര്‍കോട്: (www.kasargodvartha.com 21/11/2015) സന്ദീപ് വധശ്രമക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഗള്‍ഫില്‍നിന്നും വാഗ്ദാനം ചെയ്തത് അഞ്ച് ലക്ഷം രൂപയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. അഡ്വാന്‍സായി കിട്ടിയത് 30,000 രൂപയാണ്. സംഭവം നടന്നശേഷം പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ പ്രതികളും ഗൂഡാലോചനക്കാരുംതമ്മില്‍ വാട്‌സ് ആപ്പില്‍ തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്.

കേസില്‍ അറസ്റ്റിലായ ഉളിയത്തടുക്ക സ്വദേശിയും ഗള്‍ഫുകാരനുമായ മുസ്തഫ (33) വഴിയാണ് അഡ്വാന്‍സ് തുക പ്രതികള്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ 12ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സന്ദീപിന് നേരെ വധശ്രമമുണ്ടായത്. കൃത്യം നടത്തിയശേഷം ബൈ്ക്കില്‍ ചക്കരബസാര്‍ വഴിയുള്ള റോഡിലൂടെയാണ് പ്രതികള്‍ തെരുവത്തേക്ക് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് ചക്കര ബസാറില്‍നിന്നും ട്രാഫിക് ഐലന്റിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് ചെരിഞ്ഞതിനെതുടര്‍ന്ന് ബൈക്ക് നിര്‍ത്തേണ്ടിവന്നിരുന്നു. ഈസംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാഡോ പോലീസുകാരന്‍ കണ്ടിരുന്നു. ബൈക്കിലുണ്ടായിരുന്നവരില്‍ ഒരാളെ ഷാഡോ പോലീസുകാരന്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. ഷാഡോ പോലീസുകാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

സൂക്ഷ്മമായ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ എറണാകുളത്തുള്ളതായി വ്യക്തമായി. പ്രതികളുടെ എല്ലാവരുടേയും നമ്പറും പോലീസിന് കി്ട്ടിയിരുന്നു. എറണാകുളത്ത് വെച്ച് ഒരു പ്രതി പിടിയിലായതോടെയാണ് മറ്റുള്ളവരെകുറിച്ച് കൃത്യമായി വിവരം ലഭിച്ചത്. ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ഗള്‍ഫില്‍നിന്നും നെറ്റ്‌കോള്‍ വന്നതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂത്രധാരനും ജയചന്ദ്രന്‍ വധക്കേസില്‍ പ്രതിയുമായ നെല്ലിക്കുന്നിലെ അഫ്‌റാസിനെകുറിച്ച് വിവരം ലഭിച്ചത്. പ്രതികളുടെ വാട്‌സ് ആപ്പ് മെസേജ് പരിശോധിച്ചപ്പോഴാണ് ചര്‍ച്ചയും ഗൂഡാലോചനയും വാട്‌സ്ആപ്പ് വഴിയാണ് നടന്നതെന്ന് വ്യക്തമായത്. 

പ്രതികള്‍ കൃത്യം നടത്താനെത്തിയ കറുത്ത പള്‍സര്‍ ബൈക്ക് കീഴൂര്‍ സ്വദേശിയും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ ഇച്ചു എന്ന ഇസ്മാഈലി (22) ന്റേതാണ്. മറ്റൊരു ബൈക്ക് ചെമ്മനാട്ടെ ഒരാളില്‍നിന്നും പള്ളം സ്വദേശിയായ 17 കാരന്‍ വാടകയ്‌ക്കെടുത്തതാണ്. പ്രതികള്‍ കീഴൂരില്‍നിന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച സിഫ്റ്റ് കാര്‍ മേല്‍പറമ്പിലെ ഒരാളില്‍നിന്നും കീഴൂരിലെ റുമൈസ് (23) വാടകയ്ക്ക് വാങ്ങിച്ചതാണ്. ഇന്‍ഡിക കാര്‍ മറ്റൊരു പ്രതിയായ ഉളിയത്തടുക്കയിലെ മുസ്തഫയുടെ സഹോദരന്റേതാണ്. കോടതിയില്‍ ഹാജരാക്കിയ അറഫാത്ത്, ഇസ്മാഈല്‍, മുസ്തഫ എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ ജൂവൈനല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു. മറ്റുരണ്ട് പ്രതികളായ റുമൈസ്, ജുനൈദ് എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.  +Kasaragod Vartha
സന്ദീപ് വധശ്രമക്കേസിലെ പ്രതികള്‍ക്ക് വാഗ്ദാനം ചെയ്തത് 5 ലക്ഷം; ചര്‍ച്ചനടന്നത് വാട്‌സ് ആപ്പില്‍

Keywords: Kasaragod, Kerala, Murder-attempt, Accused, Whatsapp, Sandeep: 5 lakhs offered 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL