city-gold-ad-for-blogger
Aster MIMS 10/10/2023

നാല് പരിപാടികള്‍ ഒന്നിച്ച്; കാഞ്ഞങ്ങാട് നഗരം കര്‍ശന പോലീസ് വലയത്തില്‍

ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 25/11/2015) നാല് പരിപാടികള്‍ ഒന്നിച്ചുവരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. നക്‌സല്‍ വിരുദ്ധ സേനയടക്കം കൂടുതല്‍ പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു തുടങ്ങി. രാത്രി കാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.

ബുധനാഴ്ച ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ഗുരുസി പൂജ നടക്കുകയാണ്. വ്യാഴാഴ്ച മുതല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിയും.

ഹൊസ്ദുര്‍ഗില്‍ കൊല ചെയ്യപ്പെട്ട കാഞ്ഞങ്ങാട് ടൗണിലെ സിഐടിയു ചുമട്ട് തൊഴിലാളി സുരേന്ദ്രന്റെ 17ാം രക്തസാക്ഷി ദിനവും അനുസ്മരണ ചടങ്ങും പ്രകടനവും പുഷ്പാര്‍ച്ചനയും 28ന് ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ച് നടക്കും. ഡിസംബര്‍ ഒന്നിന് ബിജെപി നേതാവ് കെ.ടി ജയകൃഷ്ണന്റെ ബലിദാന ദിനം. ഇത്തരം സങ്കീര്‍ണമായ ദിനം കണക്കിലെടുത്താണ് നഗരം കര്‍ശന പോലീസ് വലയത്തിലാക്കിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടും, പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്.
നാല് പരിപാടികള്‍ ഒന്നിച്ച്; കാഞ്ഞങ്ങാട് നഗരം കര്‍ശന പോലീസ് വലയത്തില്‍

Keywords: Kasargod,Kerala, Police, Kanhangad, Security

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL