city-gold-ad-for-blogger
Aster MIMS 10/10/2023

കോടിയേരിയെ പ്രീതിപ്പെടുത്താനാണ് വിഎസിന്റെ ശ്രമം: കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 25/11/2015) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രീതിപ്പെടുത്താനാണ് ഹൈന്ദവ ആചാര്യന്‍മാര്‍ക്കെതിരെ കള്ളപ്രചരണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന് സീറ്റ് ലഭിക്കില്ലെന്ന് സിപിഎം നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ലഭിക്കാനായി കോടിയേരിയെ എങ്ങനെ പ്രീതിപ്പെടുത്താവോ അങ്ങനെയൊക്കെ ചെയ്യുകയാണ് വിഎസ്. അതിന്റെ ഭാഗമായിട്ടാണ് പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥയ്‌ക്കെതിരെ വിഎസ് നടത്തി കൊണ്ടിരിക്കുന്ന കള്ളപ്രചരണങ്ങളെന്നും, വിഎസിന്റെ പ്രസ്താവനയ്‌ക്കെതിരായി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കവെ ശ്രീകാന്ത് വ്യക്തമാക്കി.

കോടിയേരിയെ പ്രീതിപ്പെടുത്താനാണ് വിഎസിന്റെ ശ്രമം: കെ ശ്രീകാന്ത്ഉച്ച നീചത്വങ്ങള്‍ക്കെതിരായി വലിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമല്ല അന്യമതസ്ഥരുള്‍പെടെ ലോകം മുഴുവന്‍ ആദരിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിത്വമാണ് സ്വാമിജി. അദ്ദേഹം നാടിന്റെ പൊതു വിപത്തിന്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും സമൂഹത്തില്‍ നേതൃത്വപരമായ സ്ഥാനം വഹിക്കുകയും ചെയ്യുന്നയാളാണ്. അങ്ങനെയുള്ള സ്വാമിജിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്ഥാവന സിപിഎം സംസ്ഥാന സെക്രട്ടറിയെന്നതിലപ്പുറം മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്റെ ഭാഗത്തു നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്തതാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പേജാവര്‍ മഠാധിപതിയെയും മഠത്തെയും മാത്രമല്ല മുഴുവന്‍ ഹൈന്ദവ സമൂഹത്തെയുമാണ് അപമാനിക്കുന്ന തരത്തിലാണ് പ്രസ്താവന നടത്തിയിരിക്കുന്നത്.

പേജാവര്‍ മഠാധിപതി എല്ലാവരുടെയും കൂടെ സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയില്‍ ഇരിക്കുകയും ആശംസാപ്രസംഗം നടത്തുകയും ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളില്‍ കണ്ടിട്ടും അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ഉടുപ്പിയിലും പേജാവര്‍ മഠത്തിലും അത്തരം ചടങ്ങുകള്‍ നടത്താറില്ലെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസിന് അറിയാതെ പോയത് കേരളത്തിന് പുറത്തുള്ള ചരിത്രത്തില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തത് കൊണ്ടാണ്.

സവര്‍ണനെയും അവര്‍ണനെയും തമ്മിലടിപ്പിക്കുന്ന, ഭിന്നിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് വി.എസ് നടത്തിയിരിക്കുന്നത്. ഇതിന് വി.എസിനെതിരെ ക്രിമിനല്‍ കേസെടുക്കണം. വി.എസ് ഹൈന്ദവ സമൂഹത്തിനെതിരെ നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാറും പോലീസും തയ്യാറാകണം. സമത്വ മുന്നേറ്റയാത്രയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണയില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ഹൈന്ദവരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമായി വില കുറഞ്ഞ കള്ളപ്രചരണങ്ങളുമായി രംഗത്ത് വരുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി ജില്ലാ അധ്യക്ഷന്‍ അംഗാര ശ്രീപാദ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ എ. കരുണാകരന്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. മുരളീധരന്‍, സഹകാര്‍ ഭാരതി ജില്ലാ അധ്യക്ഷന്‍ ഗണപതി കൊട്ടക്കനി, സെക്രട്ടറി ഗണേശ് പാറക്കട്ട, എസ്‌സിഎസ്ടി മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ രാമപ്പ മഞ്ചേശ്വരം, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം പി. രമേശ്, കര്‍ണാടക ബ്രാഹ്മണസഭാ നേതാവ് വിഷ്ണുമോഹന്‍, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍, വൈസ് പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ സവിത ടീച്ചര്‍, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ്, എസ്എന്‍ഡിപി ജില്ലാ കമ്മിറ്റിയംഗം എം. സതീഷ് തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വി.എസ് അച്യുതാനന്ദന്റെ കോലം കത്തിച്ചു.

Keywords : Kasaragod, Kerala, Adv. Srikanth, CPM, LDF, V.S Achuthanandan, Kodiyeri Balakrishnan, K Srikanth allegation against V. S. Achuthanandan.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL