city-gold-ad-for-blogger
Aster MIMS 10/10/2023

അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/11/2015) കാഞ്ഞങ്ങാട് നഗരസഭയിലെ ആവിയില്‍ വാര്‍ഡില്‍ ഇടതുമുന്നണി പിന്തുണയോടെ മല്‍സരിച്ചുജയിച്ച ലീഗ് വിമതസ്ഥാനാര്‍ത്ഥി മഹമൂദ് മുറിയനാവി പാര്‍ട്ടിക്കുമുന്നില്‍ കുമ്പസരിക്കുന്നു. എല്‍ ഡി എഫ് വേദിയില്‍ വെച്ച് ചുവപ്പ് ഹാരം അണിയേണ്ടിവന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും താന്‍ മനസുകൊണ്ട് ഇപ്പോഴും ലീഗുകാരനാണെന്നുമാണ് വാട്‌സആപ്പ് വോയ്‌സിലൂടെ മഹമൂദ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.

മഹമൂദിന്റെ വാട്‌സ്ആപ്പ് വോയ്‌സിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്‌നാടിന്റെ വികസനത്തിന് വേണ്ടിയാണ് ഇടതുമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണച്ചത്. എന്നാല്‍ എല്‍ ഡി എഫ് വേദിയില്‍ വെച്ച് ചുവപ്പ്ഹാരം അണിയേണ്ടിവന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. സാധാരണപ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെയായിരുന്നു ആവിയില്‍ വാര്‍ഡില്‍ ലീഗ് നേതൃത്വം അടിച്ചേല്‍പ്പിച്ചിരുന്നത്. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട്
ഞാന്‍ നിരവധി തവണ നേതൃത്വത്തിന്റെ പിറകെ നടന്നിരുന്നു. എന്നാല്‍ നേതൃത്വം അതിന് തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.മഹമൂദിന്റെ വാട്‌സ് അപ്പ് വോയ്‌സ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

അതേസമയം താന്‍ ഇപ്പോഴും ലീഗുകാരനാണെന്നും ചുവപ്പ്ഹാരമണിഞ്ഞതില്‍ ഖേദിക്കുന്നുവെന്നുമുള്ള മഹമൂദിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. താന്‍ ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയാണെന്ന് സത്യവാങ്ങ്മൂലം എഴുതിക്കൊടുത്താണ് മഹമൂദ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.ഇപ്പോഴത്തെ മഹമൂദിന്റെ പ്രസ്താവന കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍ വരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.മഹമൂദ് ഇടതുപാളയത്തില്‍ ചേക്കേറിയതിനെതിരെ പ്രതിഷേധവുമായ ആവിയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.  +Kasaragod Vartha
അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി

Keywords: Kanhangad, Kasaragod, Muslim-league, Kerala, I am a Muslim League volunteer, Mahmood Muriyanavi Says

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL