city-gold-ad-for-blogger
Aster MIMS 10/10/2023

ചെറുപുഴയില്‍ സെമിത്തേരി നിര്‍മാണത്തെചൊല്ലിയുള്ള സംഘര്‍ഷം: 8 പേര്‍ അറസ്റ്റില്‍; ഹര്‍ത്താല്‍ പൂര്‍ണം

പയ്യന്നൂര്‍: (www.kasargodvartha.com 21/11/2015) ചെറുപുഴ പ്രാപോയില്‍ മുളപ്ര സെന്റ് അല്‍ഫോന്‍സ പള്ളിയുടെ സെമിത്തേരി നിര്‍മ്മാണം നിര്‍ത്തമെന്നാവശ്യപ്പെട്ട് മുളപ്ര കക്കരക്കാവ് ഭഗവതിക്ഷേത്രം, നാഗസ്ഥാനം സംരക്ഷണ സമിതി നടത്തിയ ചെറുപുഴ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ പയ്യന്നൂര്‍ സി ഐയുടെ ചുമതല വഹിക്കുന്ന തളിപ്പറമ്പ് സി ഐ വിനോദ് കുമാറും സംഘവും അറസ്റ്റുചെയ്തു.

പ്രാപോയിലെ കെ ഗോകുല്‍ (21), മഞ്ഞക്കരയിലെ കെ കെ വിനോദ് (35), ചിറ്റാരിക്കാല്‍ അയനാലത്തെ വി വി കമലാക്ഷന്‍ (50), വയക്കരയിലെ പി ജി പുരുഷോത്തമന്‍ (56), പ്രാപ്പോയിലെ എം പി രാജന്‍ (46), എം പി വിനോദ് കുമാര്‍ (38), മുളപ്രയിലെ ഉദയകുമാര്‍ (39), പ്രാപോയിലെ എം പി അജീഷ് (35) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ എം എസ് പി സേനാംഗം പി അനൂപ് (28) പരിയാരം മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. എം എസ് പി സേനാംഗമായ തരുണ്‍ (35), പയ്യന്നൂര്‍ എസ് ഐ ദിവാകരന്‍ (55), സിവില്‍ പോലിസ് ഓഫിസര്‍ ദിനേശന്‍നും പരിക്കേറ്റിരുന്നു.

സമരസമിതി നേതാക്കളായ കെ വേണുഗോപാല്‍, ടി വി മനു, കെ വി അശോകന്‍, എം ചന്ദ്രന്‍ എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു. അക്രമവുമായിബന്ധപ്പെട്ട് ശനിയാഴ്ച ചെറുപുഴ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ ഹിന്ദു ഐക്യവേദി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം പ്രാപ്പോയിലും ചെറുപുഴയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസിനെ അക്രമിച്ചതിന് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചെറുപുഴയില്‍ സെമിത്തേരി നിര്‍മാണത്തെചൊല്ലിയുള്ള സംഘര്‍ഷം: 8 പേര്‍ അറസ്റ്റില്‍; ഹര്‍ത്താല്‍ പൂര്‍ണം

Keywords: Kerala, Kasaragod, Attack, March, Police, Temple, Cherupuzha, Payyannur, Arrest, Harthal

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL