ഊണിന്റെ മേളം ഇലയില്‍ വിളമ്പി നാലാം തരം വിദ്യാര്‍ത്ഥികള്‍
Nov 25, 2015, 11:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/11/2015) ഊണിന്റെ മേളം ഇലയില്‍ വിളമ്പി പാഠഭാഗം അനുഭവിച്ചറിഞ്ഞ് സെന്റ് പോള്‍സ് എ യു പി സ്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥികള്‍. സദ്യയുടെ ചിട്ടവട്ടങ്ങള്‍ ക്ലാസില്‍ ഒരുക്കിയപ്പോള്‍ അപൂര്‍വ്വാനുഭവമായി അവര്‍ക്ക്. നാലാം തരം എ, ബി ക്ലാസുകളിലെ എണ്‍പതില്‍പ്പരം കുട്ടികളെ അവര്‍ പഠിക്കുന്ന പാഠ ഭാഗമായ 'ഊണിന്റെ മേള' ത്തെ ആസ്പദമാക്കി ക്ലാസില്‍ സദ്യ വിളമ്പാന്‍ രണ്ടു ക്ലാസുകളിലെയും അധ്യാപികമാരാണ് തീരുമാനം എടുത്തത്. ഇത് പങ്കുവച്ചപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം. വീടുകളില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച് കാത്തിരുന്ന അധ്യാപികമാര്‍ക്ക് നൂറു ശതമാനം പിന്തുണ രക്ഷിതാക്കളും നല്കി.
ചൊവ്വാഴ്ച രാവിലെ നാലാം തരക്കാര്‍ പല തരം കറികളുമായി സ്കൂളിലെത്തി. അഞ്ചോ ആറോ തരം കറികള്‍ പ്രതീക്ഷിച്ച അധ്യാപകര്‍ അമ്പരന്നു പോയി. 53 ഇനം കറികളുമായാണ് കുട്ടികള്‍ എത്തിയത്. പാരമ്പര്യ രീതിയില്‍ സദ്യയുടെ ഭാഗമായ കറികള്‍ വിളമ്പി. സാമ്പാര്‍, കൂട്ടുകറി, അവിയല്‍, പപ്പായ പുളിശ്ശേരി, പച്ചടി, കിച്ചടി, ഓലന്‍, കാളന്, വാഴക്കാമ്പ് ഉപ്പേരി, ക്യാബേജ് ഉപ്പേരി, പയര്‍ ഉപ്പേരി, അച്ചാര്‍, രസം, കാച്ചിയ മോര്, പുളിയിഞ്ചി, മൊളിഷന്, പെരക്ക്, ചമ്മന്തി ഇങ്ങനെ നീളുന്നു കൂട്ടാനുകള്‍.
രണ്ടു ക്ലാസുകളിലെയും എണ്‍പത് കുട്ടികള്‍ വയറു നിറയുവോളം സദ്യയുണ്ടു കഴിഞ്ഞും കറികള്‍ ബാക്കിയായി. സ്കൂള്‍ മുഖ്യാധ്യാപിക സിസ്റ്റര്‍ ഷെറിന് മാത്യു, നാലാം തരത്തിലെ അധ്യാപികമാരായ ഹെന്റിത്താ ജോണ്‍, നിര്‍മ്മല ഗൊരേത്തി എന്നിവര്‍ സദ്യവട്ടത്തിന് നേതൃത്വം നല്കി. സദ്യവിളമ്പാന്‍ സ്കൂളിലെ മറ്റ് അധ്യാപകരും അണിനിരന്നു.

Keywords: Kasaragod, Kerala, Trikaripur, Food, Students, Teachers