city-gold-ad-for-blogger
Aster MIMS 10/10/2023

വേദനയുമായെത്തിയ 5 വയസ്സുകാരന്റെ മൂക്കിനുള്ളില്‍നിന്നും ഡോക്ടര്‍ പുറത്തെടുത്തത് 2 വര്‍ഷം പഴക്കമുള്ള ച്യൂയിംഗം

കരീം കല്ലൂരാവി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/11/2015) രണ്ടു വര്‍ഷമായി മൂക്കില്‍വേദന അനുഭവിക്കുന്ന അഞ്ചു വയസ്സുകാരന്റെ മൂക്കിനുള്ളില്‍നിന്നും ഡോക്ടര്‍ പുറത്തെടുത്തത് രണ്ട് വര്‍ഷം പഴക്കമുള്ള ച്യുയിംഗം. മുറിയനാവിയിലെ പി കെ കുഞ്ഞഹ്മഹ് മദ് - ഉമൈറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷാമിലിന്റെ (അഞ്ച്) മൂക്കില്‍നിന്നാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇ എന്‍ ടി വിദഗ്ദ്ധന്‍ ഡോ. കെ പി അബ്ദുല്ല ച്യൂയിംഗം പുറത്തെടുത്തത്.

രണ്ട് വര്‍ഷമായി കുട്ടി മൂക്ക് വേദനയെതുടര്‍ന്ന് സ്ഥിരമായി കരയുകയായിരുന്നു. പല ഡോക്ടര്‍മാരേയും കണ്ടെങ്കിലും എല്ലാവരും മൂക്കില്‍ ഉറ്റിക്കാനും കഴിക്കാനും മരുന്ന് നല്‍കുകയായിരുന്നു. എല്ലാഡോക്ടര്‍മാരും പറഞ്ഞത് മൂക്കിനുള്ളിലെ ഇറച്ചി തടിച്ചതുകൊണ്ടാണ് വേദന ഉണ്ടാകുന്നതെന്നാണ്. ഡോക്ടര്‍ അബ്ദുല്ലയെ സമീപിച്ചപ്പോള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അദ്ദേഹവും മരുന്ന് കുറിച്ചുനല്‍കി.

രണ്ട് ദിവസത്തിനകം വേദന കുറഞ്ഞില്ലെങ്കില്‍ വരണമെന്ന് പറഞ്ഞതിനാല്‍ പിതാവ് കുട്ടിയേയുംകൊണ്ട് വീണ്ടും ഡോക്ടറുടെ അടുക്കല്‍ എത്തിയപ്പോള്‍ എക്‌സറെ എടുത്ത് പരിശോധിച്ചപ്പോഴാണ് മൂക്കിനകത്ത് എന്തോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നീട് ഒരുമണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിക്കിടന്ന വസ്തു പുറത്തെടുത്തപ്പോഴാണ് പഴക്കമുള്ള ച്യൂയിംഗമാണെന്ന് വ്യക്തമായത്. ച്യൂയിംഗം പുറത്തെടുത്തതോടെ കുട്ടിയുടെ മൂക്ക് വേദനയും മാറി. ച്യൂയിംഗം ആര് നല്‍കിയെന്നോ എങ്ങനെമൂക്കിലെത്തിയെന്നോ ഇനി ചര്‍ച്ചയല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നാണ് ശാമിലിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിശോധിച്ച ഡോക്ടര്‍ക്കും പറയാനുള്ളത്.
വേദനയുമായെത്തിയ 5 വയസ്സുകാരന്റെ മൂക്കിനുള്ളില്‍നിന്നും ഡോക്ടര്‍ പുറത്തെടുത്തത് 2 വര്‍ഷം പഴക്കമുള്ള ച്യൂയിംഗം

Keywords: Kanhangad, Doctor, Kasaragod, Kerala, Chewing Gum, Chewing Gum stuck inside nose of boy: removed after 2 years

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL