city-gold-ad-for-blogger
Aster MIMS 10/10/2023

പ്രേതബാധ: കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന പൂജ വിവാദമാക്കിയതിന്റെ കാരണങ്ങള്‍ പുറത്തുവന്നു; വീഡിയോ പുറത്തായതില്‍ സ്ത്രീവിഷയവും

കാസര്‍കോട്: (www.kasargodvartha.com 26/11/2015) പ്രേതബാധയകറ്റുന്നതിന് കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പൂജ നടന്നുവെന്നത് സത്യമാണ്. ഈ കാലഘട്ടത്തില്‍ ഇത്രയ്ക്കും അന്ധവിശ്വാസികള്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലുണ്ടെന്ന കാര്യം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ അതിനെക്കാള്‍ ഞെട്ടിപ്പിക്കുന്ന കാര്യം ഈ പൂജ വിവാദമാക്കിയതിന്റെ പിന്നിലെ കാരണങ്ങളാണ്. വീഡിയോ പുറത്തായതില്‍ സ്ത്രീവിഷയവും ഉണ്ടെന്നാണ് സൂചന.

കെ എസ് ആര്‍ ടി സി ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് പ്രേതബാധ മൂലമാണെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പൂജ നടത്തിയ സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിലര്‍ പുറത്തുവിട്ടത്. ഡിപ്പോയിലെ സി ഐ ടി യു - ഐ എന്‍ ടിയു സി യൂണിയനുകള്‍ തമ്മിലുള്ള പോരാണ് പൂജ വിവാദമായതിന് കാരണമെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

അടുത്തിടെ ഡിപ്പോയിലെ സി ഐ ടിയ അംഗങ്ങളായ ചില  ജീവനക്കാര്‍ ഐ എന്‍ ടി യു സിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് യൂണിയനുകള്‍ തമ്മില്‍ പോരും ഉടലെടുത്തത്. ഇങ്ങനെ ചേര്‍ന്നവരില്‍ രണ്ടുപേര്‍ക്കെതിരെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും ചെയ്തു. ഇവര്‍ക്കെതിരെ ഒരു സ്ത്രീ ബദിയടുക്ക പോലീസിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കിയ പരാതി സ്ത്രീ പിന്‍വലിക്കുകയും ചെയ്തു. ആരോപണവിധേയനായ ആള്‍ക്കെതിരെ നടപടിയെടുക്കാത്തതിലുള്ള വിരോധം മൂലം ഒരു സി ഐ ടി യു നേതാവാണ് പൂജയുടെ വീഡിയോ ദൃശ്യം പുറത്തുവിട്ട് വിവാദമാക്കിയതെന്നാണ് ഐ എന്‍ ടി യു സി ആരോപിക്കുന്നത്.

കഴിഞ്ഞ ഒക്‌ടോബര്‍ 21ന് ദുര്‍ഗാഷ്ടമി ദിനത്തിന്റെ തലേന്നുരാത്രി 11 മണിമുതല്‍ തുടങ്ങിയ പൂജ 22ന് പുലര്‍ച്ചെവരെയാണ് നടന്നത്. പ്രേതബാധയകറ്റാനുള്ള പൂജയാണ് നടന്നതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുമ്പോള്‍ ഡിപ്പോയില്‍ ജീവനക്കാര്‍ വര്‍ഷന്തോറും നടത്താറുള്ള ആയുധപൂജയാണ് നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ രണ്ടുജീവനക്കാരെ സ്ത്രീപീഡനക്കേസില്‍ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. നവംബര്‍ 15ന് രാവിലെയാണ് കുമ്പഡാജെയിലെ ഭര്‍തൃമതിയെ ഇരുവരും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവരെ മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രേതബാധ: കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന പൂജ വിവാദമാക്കിയതിന്റെ കാരണങ്ങള്‍ പുറത്തുവന്നു; വീഡിയോ പുറത്തായതില്‍ സ്ത്രീവിഷയവും

Related News:

Keywords: Pooja, Midnight, Kasaragod KSRTC depot, Ghost, Kasaragod, KSRTC, Kerala, Behind ghost of KSRTC complex

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL