city-gold-ad-for-blogger
Aster MIMS 10/10/2023

തേനീച്ച വളര്‍ത്താന്‍ അവര്‍ കൂട്ടമായെത്തി; നല്ലവരുമാനത്തിന് ഗള്‍ഫില്‍ പോകേണ്ട ആവശ്യമില്ലെന്ന് പരിശീലകര്‍

ചെങ്കള: (www.kasargodvartha.com 26/11/2015) തേനീച്ച വളര്‍ത്തുന്നത് നല്ലൊരു വരുമാന മാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞ നിരവധിപേര്‍ ബാലടുക്ക ദിനേശ് ഓഡിറ്റോറിയത്തില്‍ ഹോര്‍ട്ടികോര്‍പ്പും ചെങ്കള കൃഷിഭവനും നാളികേര ഉല്‍പാദക സംഘം അര്‍ലടുക്ക ബാലടുക്കയും സംഘടിപ്പിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് കൂട്ടമായെത്തി. 80 പേരാണ് പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 60 പേരും എത്തിയെന്നത് സംഘാടകരെപോലും അമ്പരിപ്പിച്ചു.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ശാഹിന സലീം ഉദ്ഘാടനംചെയ്ത പരിശീലന പരിപാടിയില്‍ സി പി സി ആര്‍ ഐ ഹെഡ് ഡോ. ലീന, ചെര്‍ക്കള കൃഷി ഓഫീസര്‍ മാത്യൂ കള്ളാര്‍ എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കെ സിന്ധു, അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. 

1000 രൂപ വിലവരുന്ന തേനീച്ചകൂടും മാസ്‌ക്കും മറ്റും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി 10 പെട്ടി തേനീച്ചകൂട് ഒരുക്കിയാല്‍ പ്രതിമാസം 15,000 രൂപ വരെ ലാഭം കിട്ടുമെന്നാണ് പരിശീലകര്‍ പറയുന്നത്. തേനീച്ചവളര്‍ത്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ നിരവധിപേര്‍ വിദേശത്തുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍വന്ന് തേനീച്ചവളര്‍ത്തല്‍ കൃഷി നടത്തുന്നുണ്ടെന്നാണ് ക്ലാസെടുത്തവര്‍ പറഞ്ഞത്. ചലവ് കുറവാണെന്നതും വരുമാനം കൂടുതലാണെന്നതും ഈ കൃഷിയിലേക്ക് നിരവധിപേര്‍ താല്‍പര്യം കാട്ടുന്നുണ്ട്.
തേനീച്ച വളര്‍ത്താന്‍ അവര്‍ കൂട്ടമായെത്തി; നല്ലവരുമാനത്തിന് ഗള്‍ഫില്‍ പോകേണ്ട ആവശ്യമില്ലെന്ന് പരിശീലകര്‍

Keywords: Haney bee, Kasaragod, Kerala, Class, Bee farming training

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL