city-gold-ad-for-blogger
Aster MIMS 10/10/2023

അക്ബര്‍ നാട്ടില്‍ മാന്യന്‍; നാട്ടിലെത്താറുള്ളത് ആഡംബര കാറുകളില്‍; ഒടുവിലെത്തിയത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍

കാസര്‍കോട്: (www.kasargodvartha.com 20/11/2015) ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് അറസ്റ്റുചെയ്ത അഡൂര്‍ പള്ളഞ്ചിയിലെ അക്ബര്‍ എന്ന അബ്ദുല്‍ ഖാദര്‍ (31) നാട്ടില്‍ മാന്യനായിരുന്നു. നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അക്ബര്‍ കൊച്ചിയില്‍ പെണ്‍വാണിഭം നടത്തുന്നതായി ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. നാല് വര്‍ഷം മുമ്പ് ഏതാനും അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാട്ടില്‍നിന്നും മാറിനിന്ന അക്ബര്‍ നേരെപോയത് കൊച്ചിയിലേക്കാണ്. അവിടെ ഒരു മൊബൈല്‍ കടതുടങ്ങുകയും ബിസിനസ് വളര്‍ന്നപ്പോള്‍ പ്രമുഖരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ ഗള്‍ഫില്‍ പോയിരുന്നതായും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചിരുന്നു.

തനിക്ക് കൊച്ചിയില്‍ മൊബൈല്‍ രംഗത്ത് വലിയ ബിസിനസാണ് ഉള്ളതെന്നാണ് അക്ബര്‍ നാട്ടില്‍വരുമ്പോള്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. ഇടയ്ക്കിടെ വരുമ്പോഴെല്ലാം വിലകൂടിയ ആഡംബര കാറുകളിലാണ് അക്ബര്‍ എത്താറുള്ളതെന്ന് നാട്ടുകാരനും അക്ബറിന്റെ അടുത്ത പരിചയക്കാരനുമായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്ബറിന്റെ പിതാവ് പ്രതിപക്ഷപാര്‍ട്ടിയുടെ പ്രാദേശിക നേതാവുകൂടിയാണ്. ഇദ്ദേഹം മുമ്പ് പഞ്ചായത്ത് അംഗവുമായിരുന്നു. മുഹമ്മദിന്റെ സഹോദരനും പ്രാദേശിക നേതാവാണ്.

നാട്ടില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവായി നടത്തിയിരുന്ന അക്ബറിനെതിരെ ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് പോലീസ് പറയുന്നു. ഒരുവര്‍ഷം മുമ്പായിരുന്നു അക്ബറിന്റെ വിവാഹം. ഭാര്യ  ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ആഡംബരകാറില്‍നാട്ടില്‍വന്ന അക്ബര്‍ ചടങ്ങുകളെല്ലാം ഗംഭീരമാക്കിയാണ് തിരിച്ചുപോയത്. പിന്നീട് ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയത് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അക്ബര്‍ കേരളം ചര്‍ച്ചചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിലെ സൂത്രധാരനാണെന്നവിവരമറിഞ്ഞ നാട്ടുകാര്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയാണ്. പിടിയിലായപ്പോള്‍ അക്ബര്‍ താന്‍ കാസര്‍കോട് ബദിയടുക്ക സ്വദേശിയാണെന്നാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. തന്നെ നാട്ടുകാര്‍ക്ക് മനസ്സിലാകാതിരിക്കാനായിരിക്കാം അക്ബര്‍ സ്ഥലം മാറ്റിപ്പറഞ്ഞതെന്നാണ് സൂചന. അക്ബറിന്റെ ഫോട്ടോ മാധ്യമങ്ങളിലൂടെകണ്ടപ്പോഴാണ് അക്ബറിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പോലീസ് പിടിയിലായപ്പോള്‍ നവംബര്‍ 25ന് താന്റെ വിവാഹം നടക്കാനിരിക്കുകയാണെന്നും വെറുതെവിടണമെന്നും അക്ബര്‍ അപേക്ഷിച്ചിരുന്നതായും പുറത്തുവന്നിട്ടുണ്ട്. കേസില്‍നിന്നും ഒഴിവാക്കാന്‍ പോലീസിന് വന്‍തുക വാഗ്ദ്ധാനം ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്ബര്‍ ഒരുവര്‍ഷം മുമ്പ്തന്നെ നാട്ടില്‍ വിവാഹിതനായിരുന്നുവെന്ന വിവരം ലഭിച്ചത്. കാസര്‍കോട്ടെ ആരുമായും അക്ബറിന് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അടുത്ത ബന്ധുക്കളില്‍നിന്നും ലഭിക്കുന്ന സൂചന.
+Kasaragod Vartha
അക്ബര്‍ നാട്ടില്‍ മാന്യന്‍; നാട്ടിലെത്താറുള്ളത് ആഡംബര കാറുകളില്‍; ഒടുവിലെത്തിയത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍

Keywords: Molestation, Kasaragod, Kerala, Molestation, Akbar, Abdul Khader

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL