city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ ദേശീയപാത ഉപരോധ സമരത്തിന് പിന്തുണ നല്‍കും: സോളിഡാരിറ്റി

കാസര്‍കോട്: (www.kasargodvartha.com 09/10/2015) നിരന്തരമായുള്ള സര്‍ക്കാരിന്റെ നീതി നിഷേധിത്തിനെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തുന്ന ദേശീയപാത ഉപരോധ സമരത്തിന് സോളിഡാരിറ്റി പിന്തുണനല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് പറഞ്ഞു. ഈ മാസം 14ന് നടക്കുന്ന സമരം വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളും രംഗത്തുവരണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ തെറ്റായ നയത്തിന്റെഭാഗമായി നിത്യ രോഗികളാവേണ്ടിവന്ന ഒരു ജനതയുടെ പുനരധിവാസം സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ ബാധ്യതയില്‍ നിന്നും ജനാധിപത്യ സര്‍ക്കാര്‍ ഒളിച്ചോടുന്നത് അംഗീകരിക്കാനാവില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ധാനങ്ങളല്ല. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും സോളിഡാരിറ്റി ജില്ലാ സമിതി ആവശ്യപ്പെട്ടു.

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാ അംഗം എന്‍ എം റിയാസ്, ജില്ലാ ജനറല്‍  സെക്രട്ടറി ടി എം അബ്ദുല്‍ സലാം, ജില്ലാ വൈസ് പ്രസിഡന്റ് സിയാസുദ്ദീന്‍ ഇബ്‌നുഹംസ, ജില്ലാ കമ്മറ്റി അംഗങ്ങളായ മുജീബ് കോളിയടുക്കം, മൂസ ഇംബ്രാന്‍ മഞ്ചേശ്വരം, ആര്‍ ബി മുഹമ്മദ് ഷാഫി, യൂസുഫ് തൃക്കരിപ്പൂര്‍, അസീസ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ ദേശീയപാത ഉപരോധ സമരത്തിന് പിന്തുണ നല്‍കും: സോളിഡാരിറ്റി

Keywords: Kasaragod, Kerala, Solidarity, Endosulfan, Solidarity supports victims protest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL