city-gold-ad-for-blogger
Aster MIMS 10/10/2023

എസ്.എം.എ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം

ദേളി: (www.kasargodvartha.com 10.10.2015) മഹല്ല് നവകാലം നവചുവടുകള്‍ എന്ന ശീര്‍ഷകത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സമ്മേളനം ദേളി ജാമിഅ സഅദിയ്യയില്‍ സമാപിച്ചു. സയ്യിദ് മുഹമ്മദ് ഇബ്രാഹിം അല്‍ ഹൈദ്രൂസി തങ്ങളുടെ നേതൃത്വത്തില്‍ നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെ ആരംഭിച്ച സമ്മേളനം ജാമിഅ സഅദിയ്യ സ്ഥാപന കേന്ദ്ര പ്രസിഡണ്ട് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അഡ്വ. എന്‍. മുഹമ്മദ് ശുഹൈബ് കോഴിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പ്രൊഫസര്‍ സ്വാലിഹ് സഅദി തളിപ്പറമ്പ എന്നിവര്‍ ആദര്‍ശ പഠനം, സ്ഥാപന മഹല്ല്- നിയമ പഠനം, സംസ്‌കരണം, സംഘടന എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട മഹല്ലുകള്‍ക്ക് സഹായ വിതരണം നടത്തി.

സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ടി.പി അബ്ദുര്‍ റസാഖ് സഅദി, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, സി.കെ അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍, അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ വഹാബ് കൈക്കോട്ട് കടവ്, ക്യാമ്പ് അമീര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലയിലെ 200ഓളം സ്ഥാപന മഹല്ലുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപന മേധാവികള്‍, മഹല്ല് ഭാരവാഹികള്‍ എന്നിവരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരായിരുന്നു സമ്മേളന പ്രതിനിധികള്‍. എസ്.എ അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും സ്വലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.

എസ്.എം.എ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം

Keywords : District, Conference, Kasaragod, Kerala, SMA. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL