city-gold-ad-for-blogger
Aster MIMS 10/10/2023

സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/10/2015) കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം ശനിയാഴ്ച തൃക്കരിപ്പൂര്‍ കെ.എം.കെ. ഹാളില്‍ നടക്കും. രാവിലെ 10 ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

കെ.എസ്.എഫ്.എ. മേഖലാ പ്രസിഡന്റ് എളയടത്ത് അഷ്‌റഫ് അധ്യക്ഷതനായിരിക്കും. നീലേശ്വരം സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ മുഖ്യാതിഥിയാവും. സന്തോഷ് ട്രോഫി ടീം അംഗങ്ങളെ എ.ജി.സി.ബഷീര്‍ ആദരിക്കും. കെ.എസ്.എഫ്.എ. സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിന്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരം സംസ്ഥാന സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ് കെ.വെളുത്തമ്പു സമ്മാനിക്കും.

മികച്ച ടീമിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ ഫുട്‌ബോളര്‍ എം.സുരേഷും, പഴയകാല കളിക്കാരെ ആദരിക്കല്‍ എം.സി. ഖമറുദ്ദീനും നിര്‍വഹിക്കും. മികച്ച ടൂര്‍ണ്ണമെന്റിനുള്ള പുരസ്‌ക്കാരം കെ.എസ്.എഫ്.എ. സംസ്ഥാന സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് വിതരണം ചെയ്യും. വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനാ ഭാരവാഹികള്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് ശേഷം സംഘടനാ സമ്മേളനവും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളന ഭാഗമായി രണ്ട് ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ച കണ്ണൂര്‍കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കാലാവസ്ഥ പ്രതികൂലമായതിനാല്‍ 17,18 തീയതികളിലേക്ക് മാറ്റി വച്ചതായും അവര്‍ അറിയിച്ചു.

കെ.എസ്.എഫ്.എ. കണ്ണൂര്‍ മേഖലാ ജോ. സെക്രട്ടറി എ.ജി.സി. സിറാജുദ്ദീന്‍, എ.ജി. അബ്ദുല്ല, എ.ജി.സി. ഷംസാദ്, ബഷീര്‍ ഉദിനൂര്‍, ജബ്ബാര്‍ പൊറോപ്പാട്, പി. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം തൃക്കരിപ്പൂരില്‍

Keywords:  Kasaragod, Kerala, Trikaripur, Football, Sevens football association conference in Trikaripur.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL