റോഡില്ലെങ്കില്‍ വോട്ടില്ല; സോഷ്യല്‍ മീഡിയയില്‍ കാസര്‍കോടന്‍ ക്യാമ്പയിന്
Oct 8, 2015, 22:19 IST
കാസര്‍കോട്: (www.kasargodvartha.com 08/10/2015) തകര്‍ന്നു തരിപ്പണമായ കാസര്‍കോട് - മംഗളൂരു ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രദ്ധേയമായ പല സമര രീതികളും ഈയടുത്ത് വാര്‍ത്തയായിരുന്നു. റോഡിലെ കുഴിയെണ്ണല്‍ മത്സരം മുതല്‍, പരമ്പരാഗത വാഴ നടല്‍ പ്രതിഷേധവും, ന്യൂജന്‍ സെല്‍ഫി വിത്ത് ഗട്ടര്‍ പരിപാടികള്‍ വരെ നടത്തി.
ദേശീയ പാതയിലെ റിപ്പയറിംഗ് ഇനി നവംബര്‍ 15ന് ശേഷം തുടങ്ങുമെന്നാണ് ഏറ്റവും ഒടുവില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പ്രതിഷേധിക്കാനുള്ള ഒരവസരം കൂടി ഉപയോഗിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
അതേസമയം ഉള്‍പ്രദേശങ്ങളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകളും, കത്താതെ നില്ക്കുന്ന തെരുവ് വിളക്കുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാല്‍ ചില പഞ്ചായത്തുകള്‍ മെമ്പര്‍മാര്‍ മുന്‍കൂട്ടി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും പലയിടത്തും റോഡ് റിപ്പയറിംഗ് സാധിച്ചിരുന്നില്ല. ഫണ്ടില്ലെന്നും മറ്റും പറഞ്ഞ് താല്‍ക്കാലികമായി കുഴിയില്‍ പൊടിയിട്ട് രക്ഷപ്പെടുകയായിരുന്നു അധികൃതര്‍.
ബദിയഡുക്ക ബാപ്പാലിപ്പൊനം സ്വദേശിയും ദുബൈയില്‍ ഗ്രാഫിക് ഡിസൈനറുമായ അബ്ദുല്‍ സലാം ഡിസൈന്‍ ചെയ്ത പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയത്. നോ റോഡ് നോ വോട്ട്, റിപ്പയര്‍ കാസര്‍കോട് - മംഗളൂരു റോഡ് എന്ന് കുറിച്ച പോസ്റ്ററാണ് വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
അതിനിടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവരും, സ്വപ്നം കാണുന്നവരും ജനങ്ങള്‍ക്ക് മുന്നില്‍ തൊടുത്തുവിടാനുള്ള ഓരോരോ വാഗ്ദാനങ്ങള്‍ ഊഹിച്ചെടുക്കുകയാണ്. വന്നിരിക്കുന്നത് തങ്ങളുടെ ഊഴമാണെന്ന് മനസിലാക്കി, നേരത്തെ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ ഉന്നയിക്കാനുള്ള ചോദ്യശരങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ് ഒരുകൂട്ടം ന്യൂജന്‍ യുവാക്കള്‍.
Keywords : Road, Road-Damage, Kasaragod, Kerala, Campaign, Social Networks.