city-gold-ad-for-blogger
Aster MIMS 10/10/2023

ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായ ശേഷം തിരിച്ചെത്തി

പെരിയ: (www.kasargodvartha.com 05/10/2015) ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായ ശേഷം തിരിച്ചെത്തി. പെരിയ നിടുവോട്ട് പാറയിലെ കൃഷ്ണപുരം വീട്ടില്‍ ഗംഗാധരന്‍ നായരുടെ മകള്‍ ജി. ജിഷ (24)യാണ് കാമുകന്‍ കാഞ്ഞങ്ങാട് ആവിയിലെ സുധീഷിനൊപ്പം ഒളിച്ചോടിയത്. പിന്നീട് ഇരുവരും ബേളൂര്‍ ശിവ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി നാട്ടിലേക്ക് മടങ്ങുകയും കോടതിയില്‍ ഹാജരാവുകയുമായിരുന്നു.

തളിപ്പറമ്പിലെ ഒരു യുവാവുമായി ജിഷയുടെ കല്യാണം നിശ്ചയിക്കുകയും മോതിര കൈമാറ്റ ചടങ്ങ് നടക്കുകയും ചെയ്തിരുന്നു. സുധീഷുമായി യുവതി പ്രണയത്തിലാണെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയത്.

എം എസ് സി മൈക്രോ ബയോളജി പഠനം പൂര്‍ത്തിയാക്കിയിരുന്നു ജിഷ. കാഞ്ഞങ്ങാട് ചോളമണ്ഡലം ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സുധീഷ്. ജിഷയെ  കാണാതായതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ ഹാജരായ ജിഷയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു.
ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായ ശേഷം തിരിച്ചെത്തി

Keywords:  Periya, kasaragod, Kerala, wedding days, marriage, Love, case, Police, Investigation, court, Eloped lovers return after marriage.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL