ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷനില്‍ ലീഗില്‍ നിന്നും കരീം, സത്താര്‍, ഷരീഫ് പരിഗണനയില്‍; സി പി എം സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ
Oct 10, 2015, 16:34 IST
പെരിയ: (www.kasargodvartha.com 10/10/2015) ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷനില്‍ മുസ്ലിം ലീഗിന്റെ മൂന്നു നേതാക്കളുടെ പേര് മത്സരത്തിനായി പരിഗണനയില്‍. പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ കരീം കുണിയ, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ ബി എം ഷരീഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഇവിടെ സി പി എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. വി പി പി മുസ്തഫയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കൂടിയായിരിക്കും മുസ്തഫ. മികച്ച പൊതുപ്രവര്‍ത്തനത്തിന് ഉടമയായ കരീം കുണിയയെ ഇവിടെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുന്നുണ്ടെങ്കിലും കരീം മത്സരരംഗത്തേക്കില്ലെന്നാണ് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.
പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായാല്‍ മത്സരരംഗത്ത് കരീം ഉണ്ടാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ നേരത്തെ തൃക്കരിപ്പൂരില്‍ നിന്നും ജില്ലാ പഞ്ചായത്തംഗമായിരുന്നു. ശക്തനായ പ്രാസംഗികനും യുവനേതാവുമായ മുസ്തഫയ്ക്ക് പെരിയ ഡിവിഷനില്‍ മികച്ച വിജയം ലഭിക്കുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.
പെരിയ ഡിവിഷനില്‍ 5,000 ലധികം വോട്ടിന്റെ ഭൂരിപക്ഷം സി പി എമ്മിന് ലഭിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. എന്നാല്‍ ശക്തനായ എതിരാളി ഉണ്ടെങ്കില്‍ ചിലപ്പോള്‍ വിജയം പ്രവചനാതീതമാകും.

Keywords: Periya, Muslim-league, Election-2015, District Panchayath Periya division candidates.