city-gold-ad-for-blogger
Aster MIMS 10/10/2023

കോണ്‍ഗ്രസുമായി സഹകരണമില്ല; പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ തനിച്ചുമല്‍സരിക്കുമെന്ന് ബി ജെ പി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/10/2015) കഴിഞ്ഞ തവണ ഉണ്ടായതുപോലെ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഇക്കുറി കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഹകരണവുമുണ്ടാകില്ലെന്ന് ബി ജെ പി. പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകും.

യു ഡി എഫിനെയും എല്‍ ഡി എഫിനെയും ഒരുപോലെ എതിര്‍ക്കുന്ന നിലപാടുമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുപോവുക. ഇത്തവണയും യു ഡി എഫും ബി ജെ പിയും സഖ്യത്തിലേര്‍പ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഇതിനെ തള്ളിക്കൊണ്ട് ബി ജെ പി കേന്ദ്രങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ബി ജെ പി പിന്തുണയോടെയാണ് യു ഡി എഫ് പഞ്ചായത്ത് ഭരണം നടത്തുന്നത്.
     
യു ഡി എഫിന്റെ ബി ജെ പി ബന്ധം ചൂണ്ടിക്കാണിച്ചാണ് ഇടതുമുന്നണി പ്രചാരണം നടത്തുന്നത്. പഞ്ചായത്തില്‍ ശക്തമായ മുന്നേറ്റമായിരിക്കും ഇത്തവണ നടത്തുകയെന്ന് ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരണമില്ല; പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ തനിച്ചുമല്‍സരിക്കുമെന്ന് ബി ജെ പി

Keywords: BJP to contest lonely in Pullur - Periya, Pullur-Periya, Kasaragod, Election-2015, Kerala, BJP, Congress, Fashion Gold.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL