വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയുമായി 16 കാരി സെയില്സ്മാനൊപ്പം വീടുവിട്ടു
Oct 1, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) 16 കാരിയായ വിദ്യാര്‍ത്ഥിനി സെയില്സ്മാനൊപ്പം വീടുവിട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ് കോട്ടച്ചേരി ടൗണിലെ ഒരു ഷോപ്പില്‍ സെയില്സ്മേനായ ആവിയില്‍ സ്വദേശിയായ യുവാവിനോടൊപ്പം വീടുവിട്ടത്.
സ്വന്തം വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടി കാമുകനൊപ്പം പോയത്. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പെണ്‍കുട്ടി പിന്നീട് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി.
നേരെ കോഴിക്കോട്ടേക്കാണ് ഇരുവരും പോയത്. പിന്നീട് പോലീസ് ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ ഹാജരായത്. അതേസമയം കാമുകന് മുങ്ങിയിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത പണം കാമുകന്റെ കൈയ്യിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Keywords : Kanhangad, Kerala, Love, Shop, Police, Complaint, Case, Kasaragod, Kottacheri, 16 year old eloped with lover.