മൊഗ്രാല്‍ പുത്തൂരില്‍ ലീഗിന് 11 വാര്‍ഡിലും സ്ഥാനാര്‍ത്ഥികളായി; പ്രചരണവും തുടങ്ങി
Oct 9, 2015, 12:50 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09/10/2015) കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പ്രചരണ പ്രവര്‍ത്തനം തുടങ്ങി. പ്രമുഖരും പരിചയ സമ്പന്നരുമായ സ്ഥാനാര്ത്ഥിളെയാണ് ലീഗ് ഇത്തവണ കളത്തില്‍ ഇറക്കിയിട്ടുള്ളത് .
മൊഗര്‍, കടവത്ത്, പടിഞ്ഞാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ മണ്ഡലം ലീഗ് സെക്രട്ടറി എ എ ജലീല്‍, രണ്ടാം വാര്‍ഡായ ബള്ളൂരീല് മുന്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഹമീദ്, മൂന്നാം വാര്‍ഡായ കോട്ടക്കുന്നിലില് സുഹറ ഹനീഫിനെയും ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ കണ്ടെത്തി. ബി ജെ പിയുടെ കുത്തക സീറ്റായ കോട്ടക്കുന്ന് വാര്‍ഡ് ലീഗ് കഴിഞ്ഞ തവണ പിടിച്ചെടുക്കുകയായിരുന്നു. കമ്പാര്‍ നാലാം വാര്‍ഡില്‍ നിലവിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സുഹറ കരീമിനെയും ബദര്‍നഗര്‍ മജല്‍ വാര്‍ഡില്‍ (ആറ്) മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുല്ലക്കുഞ്ഞിയും ഏഴാം വാര്‍ഡായ ബ്ലാര്ക്കോഡില് നിലവിലുള്ള പഞ്ചായത്ത് അംഗവും ചീഫ് വിപ്പുമായ മുജീബ് കമ്പാറും ലീഗ് ടിക്കറ്റില്‍ മത്സരിക്കും.
പത്താം വാര്‍ഡായ എരിയാല്‍ ചേരങ്കൈ വാര്‍ഡില്‍ സൗജാന റാഫിയും പതിനൊന്നാം വാര്‍ഡായ കുളങ്കരയില്‍ സുമയ്യ നിസാറും 12-ാം വാര്‍ഡ് ചൗക്കിയില്‍ എസ് എച്ച് ഹമീദുമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ്, സി പി എം കക്ഷികള്‍ പലപ്പോഴായി ജയിക്കുകയും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടുകയും ചെയ്ത പതിനാലാം വാര്‍ഡായ കല്ലങ്കൈയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് അഡ്വ: പി എ ഫൈസലിന്റ്റെ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ ഷെമീറ ഫൈസലും ലീഗ് കോട്ടയായ മൊഗ്രാല്‍ പുത്തൂര്‍ പതിനഞ്ചാം വാര്‍ഡില്‍ നിലവിലുള്ള അംഗം ഫൗസിയ മുഹമ്മദുമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.
കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ലീഗ് വോട്ട് തേടുന്നത്. നോമിനേഷന് നല്കാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, ഐ എന്‍ എല്‍, എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ ശക്തരായ സ്ഥാനാര്‍തഥികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പഞ്ചായത്തില്‍ നിലവിലുള്ള 15 വാര്‍ഡില്‍ 11 ലീഗും നാലെണ്ണം ബി ജെ പിയുമാണ് പ്രതിനിധാനം ചെയ്യുന്നത്. വാര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ ജില്ലാ ലീഗ് പാര്‍ലമെന്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
Keywords: Muslim League, Kerala, Mogral Puthur, Election, Candidate, 11 candidates announced in Mogral Puthur, Sun Lighting