കാണാതായ 17 കാരിയെ ഗുജറാത്തില്‍ കാമുകനൊപ്പം കണ്ടെത്തി
Sep 4, 2015, 12:59 IST
ബദിയഡുക്ക: (www.kasargodvartha.com 04/09/2015) കാണാതായ കാണാതായ 17 കാരിയെ ഗുജറാത്തില്‍ കാമുകനൊപ്പം കണ്ടെത്തി. ബദിയഡുക്ക ഉക്കിനടുക്കയിലെ 17 കാരിയെയാണ് കാമുകനും മാതാവിനുമൊപ്പം ഗുജറാത്തില്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 17 കാരി സുഹൃത്തിന്റെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ബസ് കണ്ടക്ടര്‍ പാലക്കാട് സ്വദേശിയായ അജ്മലും 17 കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. മാതാവ് ഫാത്വിമയ്ക്കൊപ്പം അജ്മല്‍ പൊവ്വലിലാണ് താമസം. വെള്ളിയാഴ്ച ഒളിച്ചോടിയ 17കാരിയും അജ്മലും പാലക്കാട് എത്തുകയും ഇവിടെ വെച്ച് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം മുടങ്ങുകയായിരുന്നു.
തുടര്‍ന്ന് മാതാവിന്റെ രണ്ടാം ഭര്‍ത്താവിന്റെ നാടായ ഗുജറാത്തിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയും യുവാവും ഇവിടെ വെച്ച് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കാസര്‍കോട് പോലീസ് ഗുജറാത്ത് പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഗുജറാത്തിലെ ബറോഡ രാംനഗര്‍ എന്ന സ്ഥലത്ത് വെച്ചാണ് ഗുജറാത്ത് പോലീസ് മൂവരെയും പിടികൂടിയത്. ഇവരെ നാട്ടില്‍ കൊണ്ടുവരാന്‍ രണ്ടു പോലീസ് ഓഫീസര്‍മാരും 17കാരിയും സഹോദരിയും ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Badiyadukka, Police, Missing, complaint, case, Investigation, Missing 17 year old found in Gujarath.
Advertisement: