city-gold-ad-for-blogger
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അരഡസന്‍ റാങ്കുകളുമായി എല്‍.ബി.എസിലെ വിദ്യാര്‍ത്ഥിനികള്‍

കാസര്‍കോട്: (www.kasargodvartha.com 03/09/2015) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ആറ് റാങ്കുകള്‍ പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നും രണ്ടും റാങ്കുകളും, സിവില്‍ എഞ്ചിനീയറിംഗില്‍ രണ്ടാം റാങ്കും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകളുമാണ് ലഭിച്ചത്.

എിയാലിലെ ബി. സരസുവിന്റെ മകള്‍ ബി. സുബീന കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഒന്നാം റാങ്ക്, നീലേശ്വരത്തെ എ.വി. പ്രഭാകരന്റെ മകള്‍ വര്‍ഷാ പ്രഭാകരന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് രണ്ടാം റാങ്ക്, കുണ്ടംകുഴിയിലെ എം. വിജയകുമാര്‍ നായരുടെ മകള്‍ വിജയശ്രീ ബി. നായര്‍ സിവില്‍ എഞ്ചിനീയറിംഗ് രണ്ടാം റാങ്ക്, കണ്ണൂരിലെ സഫിയ അയറിന്റെ മകള്‍ ഫാത്വിമ അയര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒന്നാം റാങ്ക്, കാസര്‍കോട്ടെ എസ്.എച്ച്. ഹൈദറിന്റെ മകള്‍ ഫാത്വിമ മസ്‌ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രണ്ടാം റാങ്ക്, തളപ്പറമ്പിലെ ടി.കെ. കൃഷ്ണകുമാറിന്റെ മകള്‍ അഖില കൃഷ്ണകുമാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മൂന്നാം റാങ്ക് എന്നിവരാണ് റാങ്കുകള്‍ കരസ്ഥമാക്കിയത്.

ഒന്നാം റാങ്ക് നേടിയവര്‍ക്ക് എല്‍.ബി.എസ്. സെന്റര്‍ 14,000 രൂപ വീതവും രണ്ടാം റാങ്കുകാര്‍ക്ക് 5,000 രൂപ വീതവും മൂന്നാം റാങ്കുകാര്‍ക്ക് 3,000 രൂപ വീതവും പൊതുവേദിയില്‍ വെച്ച് നല്‍കും. കോളജ് അധ്യാപക - രക്ഷാകര്‍തൃസമിതി എല്ലാ റാങ്ക് ജേതാക്കള്‍ക്കും സ്വര്‍ണ മെഡലുകളും ഇതോടൊപ്പം സമ്മാനിക്കും.

വിദ്യാര്‍ത്ഥി സമരങ്ങളെയും അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളെയും കര്‍ശനമായി നിയന്ത്രിക്കുകയും ക്ലാസ്സ് മോണിറ്ററിംഗ് കാര്യക്ഷമമായി നടപ്പാക്കുകയും ക്യാമ്പസ് പ്ലേസ്‌മെന്റ് ഊര്‍ജ്ജിതമാക്കുകയും ചെയ്തതിന്റെ ഫലമാണ് ഉന്നത വിജയം കൈവരിക്കാന്‍ കോളജിനായത് എന്ന് പ്രിന്‍സിപ്പള്‍ നവാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഞ്ച് റാങ്കുകളും അതിനുമുമ്പത്തെ വര്‍ഷം എട്ട് റാങ്കുകളും എല്‍.ബി.എസ്. കോളജ് വിദ്യാര്‍ത്ഥികള്‍ നേടിയിരുന്നു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അരഡസന്‍ റാങ്കുകളുമായി എല്‍.ബി.എസിലെ വിദ്യാര്‍ത്ഥിനികള്‍

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL