ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതി തിരിച്ചെത്തി
Sep 29, 2015, 13:06 IST
നീലേശ്വരം: (www.kasargodvartha.com 29/09/2015) ഭര്‍ത്താവിനെയും മൂന്നുമക്കളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതി ഒടുവില്‍ തിരിച്ചെത്തി. മടിക്കൈ ബങ്കളത്തെ നാരായണന്റെ ഭാര്യ പ്രേമ(32)യാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. ഒരാഴ്ച മുമ്പാണ് പ്രേമയെ കാണാതായത്.
ഇതു സംബന്ധിച്ച് ഭര്‍ത്താവ് നാരായണന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രേമ നീലേശ്വരം പോലീസില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
താന്‍ സ്വന്തം ഇഷ്ടത്തിന് പോയതാണെന്നും ആരുടെയും കൂടെ പോയതല്ലെന്നും പ്രേമ കോടതിയില്‍ മൊഴി നല്കി. ഇതേ തുടര്‍ന്ന് കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.

Keywords: Neeleswaram, kasaragod, Kerala, Youth, Eloped woman returns.