ബദിയടുക്കയില്‍ വീണ്ടും കോഴിക്കടത്ത് പിടികൂടി
Sep 3, 2015, 11:11 IST
ബദിയടുക്ക: (www.kasargodvartha.com 03/09/2015) ബദിയടുക്കയില്‍ വീണ്ടും കോഴിക്കടത്ത് പിടികൂടി. കര്‍ണാടകയില്‍നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരികയായിരുന്ന ഒരു ലോഡ് കോഴിയാണ് മൂകംപാറയില്വെച്ച് ബദിയടുക്ക എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പിടികൂടിയ കോഴിയും കെ.എല്‍. 14 ജെ 6579 നമ്പര്‍ ലോറിയും വാണിജ്യനികുതി വിഭാഗത്തിന് കൈമാറി. 1,15,000 രൂപ പിഴയടപ്പിച്ചശേഷം കോഴിലോറി വിട്ടുകൊടുത്തു. കഴിഞ്ഞദിവസം എസ്.ഐയുടെ നേതൃത്വത്തില്‍ നെല്ലിക്കട്ട ചന്ദ്രംപാറയില്വെച്ച് നികുതിവെട്ടിച്ച് കടത്തുകയായിരുന്ന 50 ബോക്സ് കോഴി പിടികൂടിയിരുന്നു. 1,33,000 രൂപ പിഴയീടാക്കിയാണ് ലോറി വിട്ടുകൊടുത്തത്.

Keywords : Badiyadukka, Kasaragod, Kerala, Chicken, Chicken Smuggling, Chicken smuggling seized, Sun Light Philips.