city-gold-ad-for-blogger
Aster MIMS 10/10/2023

ആഹ്ലാദ തിമിര്‍പ്പില്‍ തളങ്കരയില്‍ ഓണാഘോഷം

തളങ്കര: (www.kasargodvartha.com 29/08/2015) ആഘോഷങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാനാകണം, ഭിന്നിപ്പിക്കാനാകരുതെന്ന് കാസര്‍കോട് സി.ഐ. പി.കെ.സുധാകരന്‍ പറഞ്ഞു. തെരുവത്ത് സിറാമിക്‌സ് റോഡ് സ്‌നേഹ തീരം, സഹവാസ്, സൗഹൃദം എന്നീ റെസിഡെന്റ്‌സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒരുമയോടെ ഒന്നിച്ചിരുന്ന് ഓണമാഘോഷിക്കുന്നത് ഇക്കാലത്ത് സാക്ഷാല്‍ മാവേലിക്കു പോലും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാക്ക് പ്രസിഡണ്ട് ഇ.ചന്ദ്രശേഖരന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. പൂക്കള മത്സരം, കമ്പവലി, മ്യൂസിക് ചെയര്‍, ചട്ടി പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ തളങ്കരയ്ക്ക് ഓണവിരുന്നായി. പായസ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ സുലൈമാന്‍ ഹാജി ബാങ്കോട് നിര്‍വഹിച്ചു.

അഡ്വ. നാരായണന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. കെ.എ.എം. ബഷീര്‍ വോളിബോള്‍, ഗണേഷ് കോളാര്‍, വിജയന്‍, ഇസ്മായില്‍ തളങ്കര, ഹംസ എസ്.എസ്, ഉമ്മര്‍, അബ്ദുല്‍ നാസര്‍, ഉമൈര്‍, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും ഷിജു  നന്ദിയും പറഞ്ഞു.
ആഹ്ലാദ തിമിര്‍പ്പില്‍ തളങ്കരയില്‍ ഓണാഘോഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL