city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന്റെ പൈതൃകം ഭാഷാ-മത സൗഹാര്‍ദ്ദത്തില്‍ അടിയുറച്ചതെന്ന് ഗവേഷകര്‍

കാസര്‍കോട്: (www.kasargodvartha.com 31/08/2015) ജില്ലയുടെ ചരിത്രവും സംസ്‌ക്കാരവും മതസൗഹാര്‍ദ്ദത്തിലും ഭാഷാപരമായ  സഹവര്‍ത്തിത്വത്തിലും അടിയുറച്ചതാണെന്ന് ചരിത്ര, ഭാഷാ പണ്ഡിതര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 36 സമുദായങ്ങളുടെ മാതൃഭാഷയായ തുളുവും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉറൂസുകളിലും ഇന്നും പിന്തുടരുന്ന മതസൗഹാര്‍ദ്ദ അടയാളങ്ങളും ഈ പൈതൃകത്തിന്റെ ശ്രേഷ്ഠമായ  തെളിവുകളാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ തുളുഭാഷയും  സംസ്‌ക്കാരവും,   മതസൗഹാര്‍ദ്ദ പ്രതീകങ്ങള്‍ കണ്ടെത്തലും സംരക്ഷിക്കലും എന്നീ വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണത്തിന്റെ ഭാഗമായി  നടത്തിയപഠനത്തിലാണ് കണ്ടെത്തല്‍.

ഈ പഠനങ്ങള്‍ ഉള്‍പ്പെട്ട  പുസ്തകങ്ങള്‍ ഈ മാസം നാലിന്  കേന്ദ്ര- സംസ്ഥാന  മന്ത്രിമാര്‍ പ്രകാശനം ചെയ്യും. കാസര്‍കോട് തുളുഭാഷയും സംസ്‌ക്കാരവും എന്ന  പുസ്തകത്തിന്റെ കന്നട, മലയാളം  പ്രതികള്‍ കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദഗൗഡയും കാസര്‍കോട് മതസൗഹാര്‍ദ്ദത്തിന്റെ അടയാളങ്ങള്‍ എന്ന ഗ്രന്ഥം കൃഷി വകുപ്പ് മന്ത്രി കെപി മോഹനനുമാണ് പ്രകാശനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി പറഞ്ഞു.

സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിലൊന്നാണ് തുളു. തുളുവിന്റെ സംസ്‌ക്കാരത്തേയും ലിപിയേയും കുറിച്ച് സമഗ്രമായി പൊതുസമൂഹം ഇതുവരെ പഠനവിധേയമാക്കിയിരുന്നില്ലെന്ന് പ്രൊജക്ട് അക്കാദമിക വിഭാഗം ചെയര്‍മാന്‍  ഡോ.  സി. ബാലന്‍ പറഞ്ഞു. ജില്ലയില്‍ 36 സമുദായങ്ങളുടെ മാതൃഭാഷയാണ് തുളു.  എങ്കിലും ഗോത്രവിഭാഗത്തിന്റെ ഭാഷയായിട്ടാണ് പൊതുസമൂഹം തുളുവിനെ  ജില്ലയില്‍ കണക്കാക്കിയിരുന്നത്. തുളുനാടിന്റെ  പ്രധാനഭാഗമാണ്  കാസര്‍കോട്.  തുളുഭാഷ ഈ നാടിന് നല്‍കിയിട്ടുളള സംഭാവനകള്‍ വളരെ വലുതാണ്. ജില്ലയില്‍ മലയാളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് തുളുവിലാണ്. വീട്ടില്‍ തുളു സംസാരിക്കുന്നവര്‍ പുറത്ത് കന്നടയാണ് സംസാരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. തുളുഭാഷയെ  ഭരണഘടനയുടെ എട്ടാം  ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ  സാധൂകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന കണ്ടെത്തലുകളാണിവയെന്ന് ഡോ. സി. ബാലന്‍ പറഞ്ഞു.

തുളു ലിപിയും സാഹിത്യവും സംസ്‌ക്കാരവും മറഞ്ഞുപോയതാണ. അതിന്റെ വീണ്ടെടുപ്പിനുളള ശക്തമായ  ശ്രമങ്ങളുടെ ഭാഗമായാണ്  ഈ  പ്രൊജകട്. കാസര്‍കോടിന്റെ ചരിത്രവും  സാംസ്‌ക്കാരിക പൈതൃകവും  മതസൗഹാര്‍ദ്ദത്തിലും  വിവിധ മതവിഭാഗങ്ങള്‍ തമ്മിലുളള  സാംസ്‌ക്കാരിക സമന്വയത്തിലും അധിഷ്ഠിതമാണെന്ന്  ഡോ. സി ബാലന്‍ പറഞ്ഞു. മതപരമായ സംഘര്‍ഷം കാസര്‍കോടിന്റെ പൈതൃകത്തില്‍  കാണാന്‍ കഴിയില്ല.  മറ്റു മതവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സാഹോദര്യവും  സൗഹൃദവുമാണ്  ഇവിടുത്തെ പൈതൃകത്തിന്റെ  ഏറ്റവും പ്രധാനപ്പെട്ട  സവിശേഷത.   സാമൂഹിക നവീകരണ പ്രക്രിയയിലൂടെ  കാസര്‍കോട് ആര്‍ജ്ജിച്ചെടുത്തതാണിത്.  ജീവസന്ധാരണത്തിനായി  സഹകരിച്ചും സഹവര്‍ത്തിച്ചും പുലര്‍ന്നുവന്ന മതസൗഹാര്‍ദ്ദം ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉറൂസുകളിലുമെല്ലാം പിന്നീട് പ്രകടമായി. അതിന്നും കോട്ടം വരാതെ തുടരുന്നു. ഹിന്ദു, ഇസ്ലാംമതം ,ക്രിസ്തുമതം, ജൈനമതം എന്നിവയാണ് പ്രധാനമായും ജില്ലയില്‍ ഉണ്ടായിരുന്നത്. ഈ നാല് മതങ്ങളും   സംഘര്‍ഷത്തിന്റെ പാത സ്വീകരിച്ചിരുന്നില്ല.  മുസ്ലീം തെയ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നത് ജില്ലയിലെ  ഹൈന്ദവ തറവാട് മുറ്റങ്ങളിലും കാവുകളിലുംമറ്റുമാണ്.  മഖ്ബറയില്‍ പ്രാര്‍ത്ഥിച്ചും നേര്‍ച്ച നേര്‍ന്നും കടല്‍ജോലിക്കും മറ്റും പോകുന്ന  ഹൈന്ദവര്‍ അപൂര്‍വ്വ കാഴ്ചയല്ല.

കാസര്‍കോടിന്റെ പൈതൃകം ഭാഷാ-മത സൗഹാര്‍ദ്ദത്തില്‍ അടിയുറച്ചതെന്ന് ഗവേഷകര്‍ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉറൂസിലും വടക്ക് മഞ്ചേശ്വരം   ഉദ്യാവര്‍ മുതല്‍ തെക്ക് നെല്ലിക്കാതുരുത്തി കഴകം വരെയും  സിയാറത്തിങ്കര പളളി മുതല്‍ പരപ്പ  കമ്മാടം  വരെയും  നിലനില്‍ക്കുന്ന മതങ്ങള്‍ തമ്മിലുള്ള വര്‍ണ്ണാഭമായ ബന്ധം  ഇക്കാലത്തും സജീവമായി കാണാം.  ചില കഴകങ്ങളില്‍ ഉത്സവത്തിന് വെടിക്കെട്ട് അവകാശമുളള മുസ്ലീം  കുടുംബങ്ങളുണ്ട്.  മുസ്ലീം  തെയ്യങ്ങളുടെ  സാന്നിദ്ധ്യവും ഈ പൈതൃകത്തിന്റെ  നേര്‍സാക്ഷ്യമാണ് . എന്നാല്‍ ഹിന്ദുക്കള്‍ക്കും  മുസ്ലീങ്ങള്‍ക്കുമിടയില്‍ മതപരമായ സ്വത്വനിര്‍മിതി  രൂപപ്പെട്ടത്  ഈയടുത്ത കാലത്താണെന്ന് ചരിത്രഗവേഷകര്‍  ചൂണ്ടിക്കാട്ടുന്നു. തുളുഭാഷയുടെ  സാംസ്‌ക്കാരിക പൈതൃകവും  കാസര്‍കോട്ടെ മതസൗഹാര്‍ദ്ദ അടയാളങ്ങളും  സംരക്ഷിക്കുന്നതിനുളള നടപടി സ്വീകരിക്കുകയാണ് അടുത്ത ലക്ഷ്യം.  വിവിധ രംഗങ്ങളിലെ വിദഗ്ധരാണ് പഠനം നടത്തിയത്. ഇവയുടെ ഡോക്യുമെന്റേഷനും നടത്തുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL