പള്ളിക്കര സ്വദേശി ഉള്ളാളില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു
Aug 31, 2015, 20:42 IST
ബേക്കല്‍: (www.kasargodvartha.com 31/08/2015) പള്ളിക്കര സ്വദേശിയായ യുവാവ് മംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. പള്ളിക്കര തെക്കേകുന്നിലെ ടി.കെ രാജനാ (41)ണ് മരിച്ചത്. ഉള്ളാള്‍ ബീച്ചിനടുത്ത് വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
റെയില്‍ പാളത്തിന് സമീപം ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന രാജനെ റെയില്‍വേ പോലീസ് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ചയാണ് രാജന്റെ മരണ വിവരം വീട്ടുകാരറിയുന്നത്. കീശയിലെ കടലാസില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പറിലാണ് വീട്ടുകാരെ ബന്ധപ്പെട്ടത്.
തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് രാജന് മംഗളൂരുവിലേക്ക് പോയത്. മൃതദേഹം മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി തിങ്കളാഴ്ച വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. പരേതനായ ചന്തന് മേസ്ത്രി - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വിപിന്‍രാജ്, വിഷ്ണുരാജ്. സഹോദരങ്ങള്‍: ബബന്‍, ബാബു, കാര്‍ത്യാനി, ബേബി, സാവിത്രി, രവി.

Keywords : Kasaragod, Bekal, Pallikara, Train, Death, Accident, Injured, Hospital, House, T.K Rajan, Mangalore, Ullal, Pallikkera native dies after falling from train.