കര്‍ണാടകയില്‍ ബുള്ളറ്റില്‍ 'ഒന്നാം നമ്പറുകാരനായി' കാസര്‍കോട് സ്വദേശി
Aug 27, 2015, 17:58 IST
കാസര്‍കോട്: (www.kasargodvartha.com 27/08/2015) കര്‍ണാടകയില്‍ ബുള്ളറ്റില്‍ 'ഒന്നാം നമ്പറുകാരനായി' കാസര്‍കോട് സ്വദേശി. പുതുതായി വാങ്ങിയ ബുള്ളറ്റിന് വേണ്ടിയാണ് കര്‍ണാടകയിലെ വാഹനരജിസ്ട്രേഷനിലുള്ള ഒന്നാം നമ്പര്‍ നെല്ലിക്കുന്ന് സ്വദേശിയായ പി.കെ സമീര്‍ (എസ്.ബി.കെ) സ്വന്തമാക്കിയത്. 1.65 ലക്ഷം രൂപയാണ് കെ.എ. 19 ഇ.ആര്. 1 നമ്പറിന് വേണ്ടി യുവാവ് മുടക്കിയത്.
നെല്ലിക്കുന്നിലെ ഹാരിസാണ് സമീറിന് വേണ്ടി ലേലം വിളിച്ചത്. 1.85 ലക്ഷം രൂപയുടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റിനാണ് ഏതാണ്ട് അതേ വിലക്കുള്ള ഫാന്‍സി രജിസ്ട്രേഷന് നമ്പര്‍ സമീര്‍ നേടിയത്. ദുബൈയിലെ വ്യാപാരിയാണ് സമീര്‍. ഇതിന് മുമ്പ് കെ.എല്‍. 14 എച്ച് 1 എന്ന ഫാന്‍സി നമ്പര്‍ ഇന്നോവ കാറിന് വേണ്ടി സ്വന്തമാക്കി സമീര്‍ നാട്ടുകാര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Karnataka, New number, Car, Fancy number, K.A.19. ER 1 number, Number 1 for Kasaragodan.
Advertisement:
Keywords: Kasaragod, Kerala, Karnataka, New number, Car, Fancy number, K.A.19. ER 1 number, Number 1 for Kasaragodan.
Advertisement: