city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കള ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ചെര്‍ക്കള: (www.kasargodvartha.com 28/08/2015) ചെര്‍ക്കള ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 25കാരനായ യുവാവിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് ചെര്‍ക്കള ടൗണിലെ ഒരു കെട്ടിടത്തിന് സമീപം യുവാവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ പിടികൂടി ചോദ്യംചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്. പിന്നീട് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെരിയാട്ടടുക്കം സ്വദേശിയാണെന്നാണ് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്. പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.

ചെര്‍ക്കള ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Keywords : Cherkala, Natives, Kasaragod, Kerala, Youth, Police, Custody, Periyattadukkam, Man held under mysterious circumstances. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL